മഞ്ചേരിയിലെ ആളൊഴിഞ്ഞ വീട്ടില്‍ കഞ്ചാവ് ശേഖരം
മഞ്ചേരി : നറുകര കൂടക്കരയിലെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നും എക്സൈസ് അധികൃതര്‍ കഞ്ചാവ് ശേഖരം കണ്ടെത്തി. മഞ്ചേരി റേഞ്ച് എക്സൈസ് ഇന്‍സ്പക്ടര്‍ വി.പി. ജയപ്രകാശും പാര്‍ട്ടിയും നടത്തിയ റെയ്ഡിലാണ് 18 കിലോയിലധികം കഞ്ചാവ് കണ്ടെത്തിയത്. വീട് വാടകക്കെടുത്ത നറുകര പള്ളിയാളി ഉച്ചപള്ളി മൊയ്തീന്‍കുട്ടിക്കെതിരെ എക്സൈസ് എന്‍ ഡി പി എസ് കേസ്സെടുത്തു. ഒളിവില്‍ കഴിയുന്ന മൊയ്തീന്‍കുട്ടിക്കെതിരെ അന്വേഷണം ഊര്‍ജ്ജിതമാക്കി. നറുകര വില്ലേജ് ഓഫീസര്‍ ഉമ്മര്‍, വാര്‍ഡ് കൗണ്‍സിലര്‍ സലീന ടീച്ചര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വീട് തുറന്നാണ് പരിശോധന നടത്തിയത്. പ്രിവന്റീവ് ഓഫീസമാരായ മനോജ് കുമാര്‍, എം.എന്‍. രന്‍ജിത്ത്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ടി.കെ സതീഷ്, ഹരിഷ് ബാബു, ശ്രീജിത്ത്, സജിത, ഡ്രൈവര്‍ ഉണ്ണികൃഷ്ണന് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]