കനോലി പ്ലോട്ടിലേക്ക് ജങ്കാര്‍ യാത്ര തുടങ്ങി

കനോലി പ്ലോട്ടിലേക്ക് ജങ്കാര്‍ യാത്ര തുടങ്ങി

മലപ്പുറം: മലപ്പുറം ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രമായ കനോലി പ്ലോട്ടിലേക്ക് ജങ്കാര്‍ യാത്ര തുടങ്ങി. 2019ലെ പ്രളയത്തില്‍ കനോലി തേക്ക് തോട്ടത്തിലേക്ക് ചാലിയാറിനുകുറുകെ സ്ഥാപിച്ച തൂക്കുപാലം ഒലിച്ചുപോയതിനെ തുടര്‍ന്ന് പുഴകടന്നുള്ള പ്രവേശനം നിര്‍ത്തിവച്ചിരുന്നു. കോവിഡ് കുറഞ്ഞ പശ്ചാത്തലത്തിലാണ് ജങ്കാര്‍ സര്‍വീസിന് തുടക്കം കുറിച്ചത്.
വനം വകുപ്പിന്റെ നേതൃത്വത്തിലാണ് സര്‍വീസ് നടത്തുന്നത്. ജങ്കാറില്‍ ഒരേസമയം 30 പേര്‍ക്ക് യാത്രചെയ്യാനാകും. മുതിര്‍ന്നവര്‍ക്ക് 80 രൂപയും കുട്ടികള്‍ക്ക് 35 രൂപയുമാണ് ടിക്കറ്റ് നിരക്ക്. രാവിലെ ഒമ്പതുമുതല്‍ വൈകിട്ട് അഞ്ചുവരെയാണ് പ്രവേശന സമയം. കുറഞ്ഞ ചെലവില്‍ ജങ്കാര്‍ യാത്ര വിനോദസഞ്ചാരികള്‍ക്ക് പുത്തന്‍ അനുഭവമാകുമെന്ന് നോര്‍ത്ത് ഡിഎഫ്ഒ മാര്‍ട്ടിന്‍ ലോവല്‍ പറഞ്ഞു.

Sharing is caring!