റോഡ് മുറിച്ചു കടക്കവേ പിക്കപ്പ് ഇടിച്ച് മലപ്പുറത്തെ വീട്ടമ്മ മരിച്ചു
മലപ്പുറം:റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന പിക്കപ്പ്മിനിലോറി ഇടിച്ച് വീട്ടമ്മ മരിച്ചു.
കുറുവ പടപ്പറമ്പിലെ കെ.പി, എ, മജീദ് എം.എല്‍.എയുടെ ജേഷ്ടന്‍ പരേതനായ കരുവള്ളി പാത്തിക്കല്‍ അഹമ്മദ് കുട്ടി എന്ന ബാപ്പുട്ടിയുടെ ഭാര്യ ചേങ്ങോട്ടൂര്‍ കാട്ടിക്കുളങ്ങര തിത്തുമ്മ (65) യാണ് മരിച്ചത്.കഴിഞ്ഞ ദിവസം വൈകീട്ട് ചട്ടിപ്പറമ്പ നെല്ലോളിപ്പറമ്പ് വെച്ച് റോഡ് മുറിച്ചു കടക്കവേയാണ് പിക്കപ്പ് ലോറി ഇടിച്ചാണ് ഗുരുതര പരിക്കേറ്റത്. നെല്ലോ ളിപ്പറമ്പിനടുത്ത് പുതുതായി നിര്‍മിക്കുന്ന ക്വാര്‍ട്ടേയ്‌സ് സ്ഥലങ്ങള്‍സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെയാണ് അപകടം, ചേങ്ങോട്ടൂരിലെ കാട്ടിക്കുളങ്ങര അബുഹാജിയുടെ മകളാണ്തിത്തുമ്മു , മക്കള്‍: അബ്ദുല്‍ ബഷീര്‍ പടപ്പറമ്പ (ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍,) റഹീന നൈന, മരുമക്കള്‍: കുഴിപ്പുറം കവലചക്കര തൊടി ഷെഹര്‍ബാനു (അധ്യാപിക .ഐ .കെ .ടി.എഛ്.എസ്, ചെറുക്കുളമ്പ്) അരീക്കാട് അബ്ദുല്‍ റസാഖ് (വെസ്റ്റ് കോഡൂര്‍)
RECENT NEWS
85 ഹാഫിളുകളെ നാടിന് സമര്‍പ്പിച്ചു. മഅദിന്‍ ജല്‍സതുല്‍ ഖുര്‍ആന്‍ പരിപാടിക്ക് പ്രൗഢ സമാപനം
മലപ്പുറം: മഅദിന്‍ അക്കാദമിക്ക് കീഴിലുള്ള തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജിലെ 85 വിദ്യാര്‍ത്ഥികള്‍ ഖുര്‍ആന്‍ മനപ്പാഠമാക്കല്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ജല്‍സതുല്‍ ഖുര്‍ആന്‍ പരിപാടിക്ക് പ്രൗഢമായ സമാപനം. മഅദിന്‍ അക്കാദമി ചെയര്മാന് [...]