വാഹനത്തിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ച് വിതരണം നടത്താന്‍ ശ്രമിച്ച അഞ്ച്‌ലക്ഷത്തോളം രൂപയുടെ കുഴല്‍പണവുമായി മലപ്പുറം വഴിക്കടവില്‍ 22കാരന്‍ പിടിയില്‍

മലപ്പുറം:വാഹനത്തിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ച് വിതരണം നടത്താന്‍ ശ്രമിച്ച അഞ്ച്‌ലക്ഷത്തോളം രൂപയുടെ കുഴല്‍പണവുമായി 22കാരന്‍ പിടിയില്‍. കോഴിക്കോട് കൊടുവള്ളി സ്വദേശിയായ 22കാരനാണ് മലപ്പുറം വഴിക്കടവില്‍ പിടിയിലാണ്. സംഭവത്തിന് പിന്നില്‍ വന്‍സംഘങ്ങള്‍ തന്നെയുണ്ടെന്നും യുവാവ് ഇവരുടെ കാരിയര്‍മാത്രമാണെന്നുമാണ് പോലീസില്‍നിന്നും ലഭിക്കുന്ന സൂചന.
കോഴിക്കോട് കൊടുവളളി സ്വദേശിയായ കളത്തില്‍ തൊടിക മുഹമ്മദ് മിഖ്ദാദ് എന്ന മിക്കു( 22) നെയാണ് വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് . ഐ.പി.എസ് നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നിലമ്പൂര്‍ . ഡി.വൈ.എസ്.പി. സാജു . കെ.അബ്രഹാം ന്റെ നിര്‍ദേശപ്രകാരം വഴിക്കടവ് പോലീസ് ഇന്‍സ്‌പെക്ടര്‍ പി. അബ്ദുള്‍ ബഷീറിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനയ് ക്കിടെയാണ് പിടിയിലായത് .കൊടുവള്ളിയില്‍ നിന്നും വഴിക്കടവിലെ വിവിധ ഭാഗങ്ങളിലേക്ക് വിതരണത്തിനായി വാഹനത്തിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ച് കൊണ്ട് വന്ന പണമാണ് പിടിച്ചെടുത്തത്. പണവും പ്രതിയെയും എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്മെന്റിന് കൈമാറും.പ്രത്യേക അന്വേഷണ സംഘത്തില്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ ടി അജയകുമാര്‍, പോലീസുകാരായ പി എ സാദത്ത് ബാബു, റിയാസ് ചീനി, പ്രശാന്ത് കുമാര്‍.എസ്, പി. ജിതിന്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

 

Sharing is caring!