എടപ്പാള്‍ മേല്‍പ്പാലം വലിയ ദുരന്തത്തിനു വഴിവെക്കുമെന്ന് ബി.ജെ.പി

എടപ്പാള്‍: എടപ്പാള്‍ മേല്‍പ്പാലം വലിയ ദുരന്തത്തിനു വഴിവെക്കുമെന്ന് ബി.ജെ.പി. ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയാണ് മേല്‍പ്പാലത്തിനെതിരേ ആശങ്കയുമായെത്തിയത്. പാലത്തിന്റെ രണ്ടറ്റങ്ങളും റോഡിനോടുചേരുന്ന ഭാഗത്ത് പൊന്നാനി, കുറ്റിപ്പുറം, പട്ടാമ്പി, ചങ്ങരംകുളം ഭാഗത്തുനിന്നുള്ള വാഹനങ്ങളും കയറും. ഈ വാഹനങ്ങള്‍ മേല്‍പ്പാലത്തിലൂടെ വരുന്ന വണ്ടികളുടെ നടുവില്‍പ്പെടുകയും അപകടത്തിനിടയാക്കുകയും ചെയ്യുമെന്നുമാണ് പ്രധാന ആരോപണം.
കാല്‍നടയാത്രക്കാര്‍ക്ക് നടക്കാന്‍ സ്ഥലമില്ലാത്തതും പ്രശ്നമാണ്. പ്രസാദ് പടിഞ്ഞാക്കര അധ്യക്ഷനായി. രാജീവ് കല്ലംമുക്ക്, പി.ടി. സുബ്രഹ്മണ്യന്‍, ഇ.വി. അശോകന്‍, ജനാര്‍ദ്ദനന്‍ പട്ടേരി എന്നിവര്‍ പ്രസംഗിച്ചു.

 

Sharing is caring!