ചെമ്മങ്കടവ് ഹോക്കി ലീഗിന് തുടക്കം

കോഡൂര്‍: ഹോക്കിയില്‍ താത്പര്യരായ മുഴുവന്‍ കുട്ടികള്‍ക്കും പരിശീലനവും മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരവും നല്‍കുന്നതിനായി ചെമ്മങ്കടവ് ഹോക്കി ലീഗ് തുടങ്ങി. ‘ദി ഫ്ളിക്’ സ്പോര്‍ട്സ് ക്ലബ്ബും ഹോക്കി ഓള്‍ഡ് പ്ലയേഴ്‌സും ചേര്‍ന്നാണ് പി.എം.എസ്.എ.എം.എ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

വിവിധ വിഭാഗങ്ങിലായി 20 ഹോക്കി ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് ഒരുമാസം നീണ്ടുനില്‍ക്കും.
ചെമ്മങ്കടവ് ഹോക്കി ലീഗിന്റെ ഉദ്ഘാടനം സാംസ്‌കാരിക പ്രവര്‍ത്തകനായ എം.പി. മുഹമ്മദ് നിര്‍വഹിച്ചു. ദേശീയ ജൂനിയര്‍ ഹോക്കി ടീം മാനേജറും പരിശീലനകനുമായ ഡോ. യു. മുഹമ്മദ് ഷറഫുദ്ദീന്‍ റസ് വി അധ്യക്ഷത വഹിച്ചു.

സംഘാടക സമിതി ഭാരവാഹികളായ പി.കെ. മുജ്തബ, പി.കെ. മുര്‍ത്തല, പി.ടി. നിഷാം, പി.കെ. ഫഹദ്, യു. ഷറഫലി, ഇ. മര്‍സൂഖ്, പി. ഉനൈസ് എന്നിവര്‍ പങ്കെടുത്തു.

 

Sharing is caring!