പരപ്പനങ്ങാടിയില്‍ വീണ്ടും തേനീച്ചയുടെ ആക്രമണം: എട്ട് പേര്‍ക്ക് കുത്തേറ്റു
പരപ്പനങ്ങാടി: പരപ്പനങ്ങാടി പൂരപ്പുഴയ്ക്കടുത്ത് തേനീച്ചയുടെ ആക്രമണത്തില്‍ എട്ടുപേര്‍ക്ക് കുത്തേറ്റു. പൂരപ്പുഴ അങ്ങാടിയില്‍ വിവിധ ആവശ്യത്തിനെത്തിയവര്ക്ക് നേരെയാണ് തേനീച്ചക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്. കുട്ടികളടക്കം എട്ട് പേര്‍ക്ക് പരിക്കേറ്റി. ഇവരെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു.
ചുക്കാന്‍ മുഹമ്മദ് ഇര്ഫാന് (21), കറുത്താമാക്കകത്ത് റസീന (38), ഇവരുടെ മകന് അമന് ഷാഹില്‍ (7), സഹോദരങ്ങളായ ചോലക്കല്‍ സഫ്വാന് (17), ഫൈസാന്‍(7) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ശനിയാഴ്ച വൈകിട്ട് അഞ്ചോടെയാണ്, തൊട്ടടുത്ത മരത്തിലെ തേനീച്ചകള്‍ കൂടിനെ പരുന്ത് ആക്രമിച്ചതിനെ തുടര്‍ന്ന് ഇളകിയെത്തിയത്. കച്ചവടക്കാര്‍ പലരും കടകളടച്ച് ഓടി രക്ഷപ്പെട്ടു. ആളുകള്‍ ഓടിയത് കാരണം കോഴിക്കോട് റോഡിലെ ഗതാഗതം ഏറെ സമയം തടസപ്പെട്ടു .കഴിഞ്ഞ മാസം ചെട്ടിപ്പടി നെടുവയില്‍ തേനീച്ചയുടെ ആക്രമണത്തെ തുടര്‍ന്നു കര്ഷകന് പരിക്കേറ്റിരുന്നു .
RECENT NEWS
ആരാണ് ഷൗക്കത്തെന്ന് അൻവർ; നിലമ്പൂരിൽ വി എസ് ജോയ് യു ഡി എഫ് സ്ഥാനാർഥിയാകണം
തിരുവനന്തപുരം: നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പി വി അൻവർ. യു ഡി എഫ് സ്ഥാനാർഥിക്ക് നിലമ്പൂരിൽ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിസത്തിന് അവസാനത്തെ ആണി അടിക്കാനാണ് നിലമ്പൂരിൽ യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് അൻവർ [...]