വഴിക്കടവില്‍ 100ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളുമായി 51കാരന് പിടിയില്‍

നിലമ്പൂര്‍: വഴിക്കടവില്‍ 100 ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളുമായി പോലീസ് പിടിയിലായി. വെള്ളക്കട്ട ബിര്‍ളാ ക്വര്‍ട്ടേഴ്സിന് സമീപം മുരിയന്കണ്ടത്തില് സത്യനെ ( 51 ) യാണ് വഴിക്കടവ് എസ്.ഐ ഒ.കെ വേണു അറസ്റ്റ് ചെയ്തത്. ഇന്‍പെക്ടര്‍. പി.അബ്ദുല്‍ ബഷീറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ പ്രതിയുടെ വീടിന്റെ പരിസരത്ത് പ്രത്യക്ഷത്തില്‍ ആരും കണ്ടുപിടിക്കാത്ത രീതിയിലാണ് വാഷ് സൂക്ഷിച്ചിരുന്നത്. സമീപത്തായി ചാരായം വാറ്റുന്നതിനായി തയ്യാറെടുപ്പ് നടത്തുന്നതിനിടയില്‍ ആണ് പ്രതി പോലീസ് പിടിയില്‍ ആകുന്നത് . ചാരായം വാറ്റുന്നതിനു വേണ്ടിയുള്ള പ്രത്യേകം തയ്യാറാക്കിയ പാത്രങ്ങളും വാറ്റുന്നതിന് ഉപയോഗിക്കുന്ന ഇല്ലിച്ചട്ടിയും കണ്ടെടുത്തു. എ.എസ്.ഐ കെ. മനോജ്. പോലീസുകാരായ അബൂബക്കര്‍ നാലകത്ത്, കെ. സുനില്‍, റിയാസ് ചീനി, കെ. ഷെരീഫ്, എസ്. പ്രശാന്ത് കുമാര്‍. എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി മഞ്ചേരി സബ്ബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.
RECENT NEWS

ഇസ്രയേലുമായുള്ള ചങ്ങാത്തത്തിന് വഴിതുറന്നത് കോൺഗ്രസ്: മുഖ്യമന്ത്രി
കഴിഞ്ഞദിവസം ഇസ്രയേല്‍ ഇറാനെ നെറികെട്ടരുതിയിലാണ് ആക്രമിച്ചത്. ആരാണ് അവര്‍ക്ക് അതിന് അധികാരം കൊടുത്തത്.