മലപ്പുറം സ്വദേശി വാഹനാപകടത്തില്‍ അബുദാബിയില്‍ മരിച്ചു

മലപ്പുറം സ്വദേശി വാഹനാപകടത്തില്‍ അബുദാബിയില്‍ മരിച്ചു

വേങ്ങര: ചുള്ളിപ്പറമ്പ് പുലരിയിലെ പറങ്ങോടത്ത് മുഹമ്മദ് ഹാജിയുടെ മകന്‍ അബ്ദു ലത്തീഫ് 49 അബൂദാബി യില്‍ വാഹനപകടത്തെ തുടര്‍ന്ന് നിര്യാതനായി.അല്‍ ഫയയിലുള്ള ഹോട്ടലില്‍ ജീവനക്കാരനായിരുന്നു. ഹോട്ടലിലെ ഭക്ഷണാവശിഷ്ടങ്ങള്‍ ഗാര്‍ബേജില്‍ തള്ളുന്നതിനിടെ പിന്നോട്ടെടുത്ത ഫോര്‍ക്ക് ലിഫ്റ്റ് തട്ടിയാണ് അപകടമുണ്ടായതെന്നതാണ് വിവരം.വ്യാഴാഴ്ച രാത്രി ഇന്ത്യന്‍ സമയം പതിനൊന്ന് മണിയോടെയാണ് അപകടം. മാതാവ് പതേയായ പാത്തുമ്മു .ഭാര്യ മൈമൂനത്ത്. മക്കള്‍ റിയാസ് അസ്ലം, നജീബ, റഫീ ഖ് റബീഖ് , മരുമകന്‍: ആശിഖ് വേങ്ങോളി ചേറൂര്‍ മിനി.
സഹോദരങ്ങള്‍ :അഷ്‌റഫ് ,ഖൈറുന്നിസ, സാബിറ

 

Sharing is caring!