മലപ്പുറം തിരുവാലിയില്‍ 21കാരിയെ പീഡിപ്പിച്ച 32കാരന്‍ അറസ്റ്റില്‍

മലപ്പുറം തിരുവാലിയില്‍ 21കാരിയെ പീഡിപ്പിച്ച 32കാരന്‍ അറസ്റ്റില്‍

വണ്ടൂര്‍: 21കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. തിരുവാലി രവിമംഗലം സ്വദേശി കൂറ്റഞ്ചേരി രതീഷിനെയാണ് (32) എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്തത്. വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് രണ്ടില്‍ കൂടുതല്‍ തവണ പീഡിപ്പിക്കപ്പെട്ട വിവരം യുവതി വെളിപ്പെടുത്തുന്നത്. കഴിഞ്ഞ നാലിന് സ്വന്തം വീട്ടില്‍ വച്ചും അതിനു മുന്‍പ് മറ്റിടങ്ങളില്‍ വച്ചുമാണ് പീഡിപ്പിക്കപ്പെട്ടതെന്നും പരാതിയിലുണ്ട്. വിവാഹിതനായ പ്രതി ടാപ്പിംഗ് തൊഴിലാളിയാണ്. പകല്‍സമയങ്ങളിലായിരുന്നു പീഡനം. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Sharing is caring!