പൊന്നാനിയിൽ  മയിലിനെ കറിവെച്ച സംഭവത്തിൽ ഒരാൾ റിമാൻ്റിൽ

പൊന്നാനിയിൽ  മയിലിനെ കറിവെച്ച സംഭവത്തിൽ ഒരാൾ റിമാൻ്റിൽ

പൊന്നാനി:പൊന്നാനിയിൽ  മയിലിനെ കറിവെച്ച സംഭവത്തിൽ ഒരാൾ റിമാൻ്റിൽ. വനം വകുപ്പാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.കഴിഞ്ഞ ദിവസമാണ് നാടോടി സംഘം മയിലിനെ പിടികൂടി കറിവെച്ചത്. തമിഴ്നാട് സ്വദേശി ശിവയാണ് സംഭവത്തിൽ അറസ്റ്റിലായത്.വ്യാഴാഴ്ച രാത്രിയിൽ നിലമ്പൂരിൽ നിന്നുള്ള വനം വകുപ്പ് പൊന്നാനിയിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്തത്.പൊന്നാനി കുണ്ടുകടവ് ജങ്ഷനിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശികളാണ് തുയ്യത്ത് നിന്നും മയിലിനെ പിടികൂടി കറിവെച്ചത്.തമിഴ്നാട് സ്വദേശികളായ ശിവ, മീനാക്ഷി, ഗണേശൻ എന്നിവർ ചേർന്നാണ് മയിലിനെ കറി വെക്കുകയും, ബാക്കി ഇറച്ചി ഭക്ഷണത്തിനായി തയ്യാറാക്കി വെക്കുകയും ചെയ്തത്.തുയ്യം ഭാഗത്ത് രണ്ട് മയിലുകൾ അലഞ്ഞ് തിരിഞ്ഞു നടന്നിരുന്നു. ഇതിൽ ഒരു മയിലിനെ കാണാതായതോടെ അന്വേഷിച്ചെത്തിയവരാണ് മയിൽ കറി കണ്ടത്

Sharing is caring!