മലപ്പുറത്തെ ഹയര്‍ സെക്കണ്ടറി മാത്തമാറ്റിക്സ് ടീച്ചേഴ്‌സ് അസോസിയേഷന്‍ ഔദ്യോഗിക വെബ്‌സൈറ്റ് തുറന്നു

മലപ്പുറം ജില്ലാ ഹയർ സെക്കണ്ടറി മാത്തമാറ്റിക്സ് ടീച്ചേഴ്സ് അസോസിയേഷൻ്റെ ഔദ്യോഗിക വെബ്സൈറ്റ് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ പി.എൻ.ശിവൻ ഉദ്ഘാടനം ചെയ്തു.www.hssmaths.com എന്ന വെബ് സൈറ്റിൽ പ്ലസ് വൺ പ്ലസ് ടു ക്ലാസുകളിലെ ഗണിത ശാസ്ത്ര പാഠഭാഗങ്ങളുടെ വീഡിയോ ക്ലാസുകൾ, സ്റ്റഡി മെറ്റീരിയലുകൾ, ചോദ്യപേപ്പറുകൾ, ഉത്തര സൂചികകൾ എന്നിവ ലഭിക്കും.ചടങ്ങിൽ അസോസിയേഷൻ ഭാരവാഹികളായ എ.അബൂബക്കർ ,കെ .ടി.അബ്ദുൽ മുനീർ, മുഹമ്മദ് ഇല്യാസ്. പി, സുമ.പി, അബിത.എസ്, രാജീവ് എന്നിവർ പങ്കെടുത്തു
RECENT NEWS

നിയമം കാറ്റില്‍ പറത്തി മലപ്പുറത്ത് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുത്തത് സി.പി.എം ലോക്കല്‍ സെക്രട്ടറിയെ
മലപ്പുറം: നിയമം കാറ്റില്‍ പറത്തി മലപ്പുറത്ത് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സി.ഡബ്ല്യു.സി) മലപ്പുറം ജില്ലാ ചെയര്‍മാനായി തെരഞ്ഞെടുത്തത് സി.പി.എം പൊന്നാനി സൗത്ത് ലോക്കല്‍ സെക്രട്ടറി അഡ്വ. എ. സുരേഷിനെ. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം സി.ഡബ്ല്യു.സി [...]