മലപ്പുറത്തെ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യചെയ്തു

മലപ്പുറത്തെ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യചെയ്തു

കോഴിക്കോട് മെഡിക്കല്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി. മലബാര്‍ മെഡിക്കല്‍ കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ വിദ്യാര്‍ത്ഥി ആദര്‍ശ് നാരായണന്‍ ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. തേഞ്ഞിപ്പാലം സ്വദേശിയാണ് ആദര്‍ശ് നാരായണന്‍. കോളേജിലെ ആണ്‍കുട്ടികളിടെ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയാണ് ആദര്‍ശ് ജീവനൊടുക്കിയത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. കഴിഞ്ഞ ദിവസമായിരുന്നു ആദര്‍ശ് നാരായണന്‍ വീട്ടില്‍ നിന്നും കോളേജിലെത്തിയത്. ഇതിന് പിന്നാലെ ആദര്‍ശ് മാനസിക സമ്മര്‍ദത്തില്‍ ആയിരുന്നു എന്നും വിവരങ്ങളുണ്ട്. സഹപാഠികളാണ് ഇക്കാര്യം അറിയിച്ചത്.

 

Sharing is caring!