മലപ്പുറം പൊന്നാനിയില്‍ മയിലിനെ കറിവെച്ചു

മലപ്പുറം പൊന്നാനിയില്‍ മയിലിനെ കറിവെച്ചു

മലപ്പുറം: മലപ്പുറം പൊന്നാനിയില്‍ നാടോടി സംഘം മയിലിനെ പിടികൂടി കറിവെച്ചു. പൊന്നാനി കുണ്ടുകടവ് ജങ്ഷനില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശികളാണ് തുയ്യത്ത് നിന്നും മയിലിനെ പിടികൂടി കറിവെച്ചത്.തമിഴ്നാട് സ്വദേശികളായ ശിവ, മീനാക്ഷി, ഗണേശന്‍ എന്നിവര്‍ ചേര്‍ന്നാണ് മയിലിനെ കറി വെക്കുകയും, ബാക്കി ഇറച്ചി ഭക്ഷണത്തിനായി തയ്യാറാക്കി വെക്കുകയും ചെയ്തത്.തുയ്യം ഭാഗത്ത് രണ്ട് മയിലുകള്‍ അലഞ്ഞ് തിരിഞ്ഞു നടന്നിരുന്നു. ഇതില്‍ ഒരു മയിലിനെ കാണാതായതോടെ അന്വേഷിച്ചെത്തിയവരാണ് മയില്‍ കറി കണ്ടത്. നാട്ടുകാര്‍ ഫോറസ്റ്റിലും, പൊലീസിലും വിവരമറിയിച്ചു
മയിലിനെ കറിവയ്ക്കാന്‍ ഇറങ്ങിത്തിരിച്ച പാചക വിദഗ്ധന്‍ ഫിറോസ് ചുട്ടിപ്പാറയുടെ വാര്‍ത്ത നേരത്തെ സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദങ്ങള്‍ക്കു വഴിവെച്ചിരുന്നു. മയിലിനെ കറിവയ്ക്കാന്‍ ദുബായിലേക്ക് പോകുന്നുവെന്ന് അറിയിച്ച് വിഡിയോയുമായി ഫിറോസ് എത്തിയതോടെ ദേശീയത ഉയര്‍ത്തിക്കാട്ടി പ്രതിഷേധവുമായി ഒരു വിഭാഗം രംഗത്ത് വന്നിരുന്നു. ഇന്ത്യാക്കാരുടെ ദേശീയപക്ഷിയാണ് മയില്‍. അതുകൊണ്ടു തന്നെ ഏതു നാട്ടിലാണെങ്കിലും മയിലിനെ ദേശീയ പക്ഷിയായി പരിഗണിക്കണമെന്നും ബഹുമാനിക്കണമെന്നും പ്രതിഷേധക്കാര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പിന്നാലെ
എന്നാല്‍ മലയാളി മയിലിനെ പിടിക്കുന്നതും പാചകം ചെയ്യുന്നതും ഇതാദ്യത്തെ സംഭവമല്ലെന്ന് വ്യക്തമാക്കുന്ന ഒരു വിഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ന്യൂസിലാന്‍ഡില്‍ താമസിക്കുന്ന മലയാളിയായ നവീന്‍ജോബ് ആണ് ഒന്‍പത് മാസം മുന്‍പ് മയിലിനെ വേട്ടയാടിപിടിച്ച് കറിവെച്ച് കഴിക്കുന്ന വിഡിയോ പങ്കുവെച്ചിരിക്കുന്നത്. അഞ്ച് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ബൂംബാങ്ങ് എന്ന യൂട്യൂബ് ചാനലില്‍ നവീന്‍ പങ്കുവച്ച വിഡിയോയ്ക്ക് നേരെ അടുത്തിടെ വലിയ പ്രതിഷേധം ഉയരുന്നു. ന്യൂസിലാന്‍ഡില്‍ മയിലിനെ പിടിക്കുന്നതും കറിവെക്കുന്നതും നിയമവിരുദ്ധമല്ല. ഇവിടെ കൃഷിനശിപ്പിക്കുന്ന ജീവികളില്‍ പ്രധാനിയാണ് മയില്‍. അതുകൊണ്ടുതന്നെ ഇതിനെ വേട്ടയാടുന്നതിന് യാതൊരു തടസവുമില്ല. ‘മയിലിനെ കൊല്ലുന്നതിന് ഇന്ത്യയില്‍ വിലക്കുള്ളത് മയില്‍ വംശനാശ ഭീഷണി നേരിടുന്ന ജീവി ആയത് കൊണ്ടല്ല, മയിലിന് ദേശീയ പക്ഷി എന്ന പദവി ഉള്ളത് കൊണ്ടാണ്.അതിനെ മാനിച്ച് കൊണ്ടാണ് ഇന്ത്യന്‍ പൗരന്മാര്‍ മയിലിനെ കൊന്ന് കറി വെയ്ക്കാത്തത്.ഇന്ത്യന്‍ പതാക അമേരിക്കയില്‍ പോയി കത്തിച്ചാല്‍ കേസ് ഉണ്ടാവില്ല.അത് കൊണ്ട് നമ്മളാരും ആ സൗകര്യം ഉപയോഗിക്കില്ലല്ലോ.കേസ് വരുമോ ഇല്ലയോ എന്നതല്ല അതിലെ വിഷയം. ദേശീയ ബിംബങ്ങളോടുള്ള മനോഭാവമാണ്.’ ഇത്തരത്തിലുള്ള കമന്റുകളാണ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നത്.

 

 

Sharing is caring!