കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ മലപ്പുറം തെന്നലില്‍ വഖഫ് സംരക്ഷണ സമ്മേളനം

മലപ്പുറം: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ വഖഫ് സംരക്ഷണ സമ്മേളനം നടത്തിയതിന് സമസ്ത നേതാവും സുന്നീ യുവജന സംഘം സംസ്ഥാന സെക്രട്ടറിയുമായ അബ്ദുസമദ് പൂക്കോട്ടൂര്‍ ഉള്‍പ്പെടെ 13പേര്‍ക്കെതിരെ കേസ്. മലപ്പുറം തെന്നല പഞ്ചായത്ത് മുസ്്ലിം കോഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച വഖഫ് സംരക്ഷണ പൊതുയോഗത്തില്‍ കോവിഡ് നിയമം ലംഘിച്ച് 200 പേര്‍ പങ്കെടുത്തതിനും മൈക്ക് ഉപയോഗിച്ചതിനുമാണ് തിരൂരങ്ങാടി പോലീസ് കേസെടുത്തത്.
വാഹനത്തില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനും പൊതുസമ്മേളനത്തിന് പ്രത്യേകമായും അനുമതി ലഭിച്ച പരിപാടിക്കാണ് ഉച്ചഭാഷിണിയും കോവിഡ് മാനദണ്ഡവും പറഞ്ഞ് തിരൂരങ്ങാടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഖാദര്‍ ഖാസിമി, ഷരീഫ് വടക്കയില്‍, ടി.വി മൊയ്തീന്‍, പി.കെ റസാഖ്, സിദ്ധീഖ് ഫൈസി ഷേക്ക്, സിദ്ധീഖ് ഫൈസി വാളക്കുളം, ബാവ ഹാജി, മജീദ്, ഹംസ ചീരങ്ങന്‍, പി.കെ ഷാനവാസ്, ഹംസ വെന്നിയൂര്‍ എന്നിവര്‍ക്കെതിരെ കെ.ഇ.ഡി ആക്ട് 4(2)(ഇ), 4(2)(ജെ), 3(ഇ), കെ.പി ആക്ട് 211 77ബി, 121 വകുപ്പുകള്‍ പ്രകാരമാണ് കേസ്. അതോടപ്പം കണ്ടാലറിയാവുന്ന ഇരുനൂറോളം പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അതേ സമയം ന്യൂനപക്ഷാവകാശ ലംഘനങ്ങള്‍ക്കെതിരെ പ്രഭാഷണം നടത്തിയതിന് സുന്നീ യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദു സമദ് പൂക്കോട്ടൂരിനെതിരെ കേസെടുത്തത് പ്രതിഷേധാര്‍ഹമാണെന്നും തികച്ചും ജനാധിപത്യ രീതിയില്‍ നിയമപരമായി സംഘടിപ്പിക്കപ്പെട്ട പൊതുയോഗത്തില്‍ പങ്കെടുത്തവരെ പോലും പ്രതികളാക്കിയും ഭീഷണിപ്പെടുത്തിയും പോലീസിനെ ഉപയോഗിച്ച് ന്യൂനപക്ഷ അവകാശ നിഷേധങ്ങള്‍ക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ തകര്‍ക്കാമെന്നത് സംസ്ഥാന സര്‍ക്കാറിന്റെ വ്യാമോഹം മാത്രമാണെന്നും എസ്.വൈ.എസ് ഈസ്റ്റ് ജില്ലാ കമ്മിറ്റി അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ കോവിസ് നിയന്ത്രണ പ്രോട്ടോക്കാള്‍ നിലനില്‍ക്കുന്നതിനിടയിലും ഭരണകക്ഷികളടക്കമുള്ളവരുടെയും മറ്റും യോഗങ്ങളും പ്രകടനങ്ങളും നിര്‍ബാധം നടന്നിട്ടും കേസെടുക്കാത്ത പോലീസ് നിയമവും സമയ ക്രമങ്ങളും പാലിച്ച് നടത്തിയ പൊതുയോഗത്തിനും പ്രഭാഷകനുമെതിരെ കേസെടുത്തത് ഒരു നിലക്കും ന്യായീകരിക്കാനാവില്ലെന്ന് എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, സംസ്ഥാന സെക്രട്ടറി ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, ജില്ലാ ജനറല്‍ സെക്രട്ടറി സലീം എടക്കര, ട്രഷറര്‍ അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, വൈസ് പ്രസിഡന്റ് ഷാഹുല്‍ ഹമീദ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. മത നേതാക്കള്‍ക്കെതിരെ ആഭ്യന്തര വകുപ്പ് നടത്തിക്കൊണ്ടിരിക്കുന്ന ഇത്തരം പ്രവണതകള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
RECENT NEWS

മാതൃകയായി മലപ്പുറം; മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് ആക്കി മലപ്പുറം നഗരസഭ
മലപ്പുറം: നഗരസഭയിലെ മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് അങ്കണവാടിയാക്കിയതിന്റെ ഉദ്ഘാടനം കേന്ദ്ര നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരി നിര്‍വഹിച്ചു. എയര്‍കണ്ടീഷന്‍, സ്മാര്‍ട്ട് ടിവി, സൗണ്ട് സിസ്റ്റം, ഹൈടെക് കളിയുപകരണങ്ങള്‍, ശിശു സൗഹൃദ [...]