റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ് ലോറി ഇടിച്ച് മലപ്പുറത്ത് നാലുവയസ്സുകാരി മരിച്ചു

റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ് ലോറി ഇടിച്ച് മലപ്പുറത്ത് നാലുവയസ്സുകാരി മരിച്ചു

മലപ്പുറം: മേല്‍മുറിക്ക് സമീപമുണ്ടായ വാഹന അപടത്തില്‍ നാലുവയസ്സുകാരി മരണപ്പെട്ടു. പുല്‍പ്പാടന്‍ ശിഹാബിന്റെ മകള്‍ ഹെന്ന ഫാത്തിമ(4) യാണ് മരണപ്പെട്ടത്.

മേല്‍മുറി കൊളായിയിലാണ് അപകടം നടന്നത്. നിര്‍ത്തിയിട്ട കാറില്‍ നിന്ന് ഇറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ് ലോറി ഇടിച്ചാണ് അപകടം സംഭവിച്ചത്.
ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സഹോദരങ്ങള്‍: സുന്‍ഹ ഫാത്തിമ, സിന ഫാത്തിമ

 

Sharing is caring!