മുത്തലാഖ് ആവശ്യപ്പെട്ട് മര്‍ദ്ദനം : ആയുധം കണ്ടെത്താനായില്ല
മഞ്ചേരി : യുവാവിനെ തട്ടിക്കൊണ്ടുപോയി ഭാര്യയെ മുത്തലാഖ് ചൊല്ലണമെന്ന് ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ ഏഴാം പ്രതി ഉപയോഗിച്ച മരവടിയും കത്തിയും പൊലീസിന് കണ്ടെത്താനായില്ല. ഏഴാം പ്രതിയായ തുക്കുങ്ങല്‍ കിഴക്കെപറമ്പന് അബ്ദുല്‍ ലത്തീഫ് (48) ഒളിവില്‍ കഴിയുകയാണ്. പരാതിക്കാരന്റെ ഭാര്യയുടെ പിതാവും അമ്മാവന്മാരുമടക്കം ഏഴു പേരാണ് പ്രതികള്‍. 2021 നവംബര്‍ 15നാണ് സംഭവം. ഭാര്യയുമായുള്ള കുടുംബ പ്രശ്നത്തെ തുടര്‍ന്ന് ഭാര്യയുടെ ബന്ധുക്കള്‍ ചങ്കുവെട്ടിയിലെ ജോലി സ്ഥലത്തു നിന്നും യുവാവിനെ ബലമായി കാറില്‍ കയറ്റി കൊണ്ടുപോയി മര്‍ദ്ദിച്ചുവെന്നാണ് കേസ്. തട്ടിക്കൊണ്ടുപോകാനുപയോഗിച്ച് കാറും ഇരുമ്പു വടിയും പൊലീസ് കണ്ടെടുത്തിരുന്നു. ഒളിവില്‍ കഴിയുന്ന ഏഴാം പ്രതിയുടെ ജാമ്യാപേക്ഷ ഇക്കഴിഞ്ഞ ദിവസം മഞ്ചേരി ജില്ലാ സെഷന്‍സ് ജഡ്ജി എസ് മുരളീകൃഷ്ണ തള്ളിയിരുന്നു.
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]