മൽസരിക്കാതെ എം.എൽ.എ ആയതിൻ്റെ സന്തോഷത്തിലാണ് മുഹമ്മദ് മുഹ്സിൻ        

വളാഞ്ചേരി: മൽസരിക്കാതെ എം.എൽ.എ ആയതിൻ്റെ സന്തോഷത്തിലാണ് വളാഞ്ചേരി കാവുംപുറം സ്വദേശി മുഹമ്മദ് മുഹ്സിൻ. പോസ്റ്റുമാൻ വീട്ടിൽ കത്തുമായി വന്നപ്പോഴാണ് മുഹ്സിൻ അമ്പരന്നത്.
മുഹമ്മദ് മുഹ്സിൻ എം.എൽ.എ, കൂരിപ്പറമ്പിൽ മേലേതിൽ, തൊഴുവാനൂർ പി.ഒ, വളാഞ്ചേരി, 676552 എന്ന മുഹ്സിൻ്റെ അഡ്രസിലായിരുന്നു
കത്ത് വന്നത്. ആകാംക്ഷയോടെ കത്ത് തുറന്ന് നോക്കിയപ്പോൾ
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ കമ്മിറ്റിയാണ്    മുഹമ്മദ് മുഹ്സിൻ എം.എൽ.എ എന്ന പേരിൽ കത്തയച്ചതെന്ന് മനസ്സിലായത്. സ്വീകർത്താവിൻ്റെ അഡ്രസ് എഴുതിയതിൽ അവർക്ക് പിശക് പറ്റിയതാവാമെന്ന് മുഹ്സിൻ പറഞ്ഞു. കത്തിൽ പ്രധാനമായും കോട്ടയം ജില്ലയിൽ വെള്ളപ്പൊക്കത്തിൽ നഷ്ടം സംഭവിച്ച വ്യാപാരികൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടി ആവശ്യപ്പെട്ടും എം.എൽ.എ യുടെ ഇടപെടൽ വേണമെന്നുള്ള അഭ്യർത്ഥനയായിന്നു ഉണ്ടായിരുന്നതെന്നും കത്ത് കിട്ടിയത് തൻ്റെ അഡ്രസിലായത് കൊണ്ട് കത്ത് വായിച്ചപ്പോഴാണ് അയച്ചവർക്ക് അമളി പറ്റിയ വിവരം മനസ്സിലായതെന്നും മുഹ്സിൻ  പറഞ്ഞു.   കത്ത്  പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്സിന്  നേരിട്ട് കൈമാറുകയും ചെയ്തു. ഇപ്പോൾ നാട്ടുകാരുടെ എം.എൽ.എ.ആയിരിക്കുകയാണ് മുഹ്സിൻ

Sharing is caring!