മലപ്പുറം സ്വദേശിയായ 12 വയസുകാരനെ പീഡിപ്പിച്ച കേസില്‍ ജയില്‍ വാര്‍ഡന്‍ പിടിയില്‍

മലപ്പുറം സ്വദേശിയായ 12 വയസുകാരനെ പീഡിപ്പിച്ച കേസില്‍ ജയില്‍ വാര്‍ഡന്‍ പിടിയില്‍

മലപ്പുറം: മലപ്പുറം സ്വദേശിയായ 12 വയസുകാരനെ പീഡിപ്പിച്ച കേസില്‍ ജയില്‍ വാര്‍ഡന്‍ പിടിയില്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ വാര്‍ഡന്‍ സുനീഷ് ആണ് അറസ്റ്റിലായത്. കോഴിക്കോട് മേപ്പയ്യൂര്‍ സ്വദേശിയായ സുനീഷ് കോഴിക്കോട് ജയിലില്‍ വാര്‍ഡനായിരുന്ന സമയത്താണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് നഗരത്തിലെ ഹോട്ടലുകളില്‍ മുറിയെടുത്താണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്. താന്‍ പൊലീസാണെന്ന് ഇയാള്‍ കുട്ടിയോട് പറഞ്ഞിരുന്നു. കുട്ടി നല്‍കിയ പരാതിയിലും പൊലീസുകാരന്‍ പീഡിപ്പിച്ചുവെന്നാണുണ്ടായിരുന്നത്.

Sharing is caring!