സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ പീഡിപ്പിച്ചകേസില്‍ മലപ്പുറം പൂക്കയിലെ ഭര്‍ത്താവിന് ജാമ്യം നിഷേധിച്ചു

സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ പീഡിപ്പിച്ചകേസില്‍ മലപ്പുറം പൂക്കയിലെ ഭര്‍ത്താവിന് ജാമ്യം നിഷേധിച്ചു

മഞ്ചേരി : സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ പീഡിപ്പിച്ചകേസില്‍ മലപ്പുറം പൂക്കയിലെ ഭര്‍ത്താവിന് ജാമ്യം നിഷേധിച്ചു. ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി ഇന്നാണ് തള്ളിയത്. തിരൂര്‍ പെരുവഴിയമ്പലം പൂക്കയില്‍ എരഞ്ഞിക്കുന്നന്‍ സൈഫാസിന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. പൂക്ക തിരുത്തിയാട്ടില്‍ കുഞ്ഞുമൊയ്തീന്റെ മകള്‍ ജംഷീന (29) യാണ് 2021 ഡിസംബര്‍ രണ്ടിന് തിരൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. 2013 മെയ് ഒമ്പതിനായിരുന്നു ഇവരുടെ വിവാഹം. വിവാഹ സമയത്ത് നല്‍കിയ 36 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ എടുത്തുപറ്റിയ ഭര്‍ത്താവ് കൂടുതല്‍ ആവശ്യപ്പെട്ട് മാനസിക ശാരീരിക പീഡനങ്ങള്‍ക്ക് വിധേയമാക്കിയെന്നും ഭര്‍ത്താവിന് പരസ്ത്രീ ബന്ധമുണ്ടെന്നും പരാതിയില്‍ പറയുന്നു.

 

Sharing is caring!