മലപ്പുറം വണ്ടൂരില്‍ 11കാരിയെ ബാലാല്‍സംഗം ചെയ്ത 39കാരന് ജാമ്യമില്ല

മലപ്പുറം വണ്ടൂരില്‍ 11കാരിയെ ബാലാല്‍സംഗം ചെയ്ത 39കാരന് ജാമ്യമില്ല

മഞ്ചേരി : മലപ്പുറം വണ്ടൂരില്‍ 11കാരിയെ ബാലാല്‍സംഗം ചെയ്ത 39കാരന് ജാമ്യമില്ല.കേസില്‍ റിമാന്റില്‍ കഴിയുന്ന യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി തള്ളി. വണ്ടൂര്‍ റെയില്‍വേറോഡ് ശാന്തി നഗര്‍ പള്ളിയാളി സബീല്‍ (39)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എസ് നസീറ തള്ളിയത്. 2016 ജൂണ്‍ മാസത്തിലാണ് കേസിന്നാസ്പദമായ സംഭവം. പ്രതിയും കുടുംബവും വാടകക്ക് താമസിക്കുന്ന ക്വാര്‍ട്ടേഴ്സിലേക്ക് തൊട്ടടുത്ത ക്വാര്‍ട്ടേസില്‍ താമസിക്കുന്ന കുട്ടി
ടി വി കാണാനെത്തിയതായിരുന്നു. അന്ന് 11 വയസ്സു പ്രായമുള്ള കുട്ടി 2021 ഡിസംബര്‍ മൂന്നിനാണ് പരാതി നല്‍കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഡിസംബര്‍ നാലിന് വണ്ടൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ഇ ഗോപകുമാര്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Sharing is caring!