മലപ്പുറം വളാഞ്ചേരിയില്‍ വന്‍ മദ്യവേട്ട

മലപ്പുറം വളാഞ്ചേരിയില്‍  വന്‍ മദ്യവേട്ട

വളാഞ്ചേരി: മാ​ഹി​യി​ൽ​നിന്നും  അങ്കമാലിയിലേക്ക് കാ​റി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​പോ​വുകയായിരുന്ന വ​ൻ വി​ദേ​ശ​മ​ദ്യ ശേ​ഖ​രം വളാഞ്ചേരി പൊ​ലീ​സ് പി​ടി​കൂ​ടി. ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു.വടകര അഴിയൂർ സ്വദേശി വൈദ്യർ കുനിയിൽ ഹർഷാദ് (34) നെയാണ് അ​റ​സ്റ്റ് ചെ​യ്ത​ത്.പ്രതിയിൽ നിന്നും  162 കുപ്പിവിദേശ മ​ദ്യ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. വളാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ കെ.ജെ.ജിനേഷിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചൊവ്വാഴ്ച  രാ​വി​ലെ ദേശീയപാത വട്ടപ്പാറയിൽ പൊലീസ് എയ്ഡ് പോസ്റ്റിന് സമീപം വെച്ച് നടത്തിയ വാഹന പരിശോധനക്കിടയിലാണ് പ്രതി പിടിയിലായത്. മാഹിയിൽ നിന്നും വിദേശമദ്യം വാങ്ങി കൂടുതൽ വിലയ്ക്ക് വിൽപ്പന നടത്തി വരികയായിരുന്നു. മുമ്പും പ്രതി ഇതുപോലെ മദ്യവിൽപ്പന നടത്തിയിരുന്നു. വില കൂടിയ മദ്യമാണ് യുവാവിൽ നിന്നും പിടികൂടിയത്.മദ്യ കടത്തിന് പിന്നിൽ കൂടുതൽ പ്രതികളുണ്ടോയെന്നത്  അന്വേഷണം നടത്തേണ്ടി വരുമെന്ന് സി.ഐ പറഞ്ഞു. അന്വഷണ സംഘത്തിൽ സബ്ബ് ഇൻസ്പെക്ടർ എൻ. മുഹമ്മദ് റഫീഖ്, അഡീഷൻ എസ്. ഐ.മാരായ ബെന്നി, അബൂബക്കർ, എ എസ് ഐ ബെന്നി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സുനിൽ ദേവ്, രജീഷ്, ജറീഷ്, അബ്ദു,സി.പി. ഒ മാരായ ഗിരീഷ് , അനൂപ് ,അഖിൽ സുനിൽകുമാർ എന്നിവരും ഉണ്ടായിരുന്നു.പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി

Sharing is caring!