രാഷ്ട്രീയത്തിന് ആളെ കൂട്ടലല്ല സമസ്തയുടെ പണി: ജിഫ്രി തങ്ങള്‍

രാഷ്ട്രീയത്തിന് ആളെ കൂട്ടലല്ല സമസ്തയുടെ പണി: ജിഫ്രി തങ്ങള്‍

മലപ്പുറം: സമസ്ത മലപ്പുറം സമ്മേളനത്തിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രമേയത്തെ തള്ളിപ്പറഞ്ഞ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. താനും സെക്രട്ടറിയും പറയുന്നതാണ് സമസ്തയുടെ നിലപാടെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്തയെ ആര്‍ക്കും ഹൈജാക്ക് ചെയ്യാനാകില്ല. രാഷ്ട്രീയത്തിന് ആളെ കൂട്ടലല്ല സമസ്തയുടെ പണി. സിപിഎം വിരുദ്ധ പ്രമേയത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ല. സമസ്തയ്ക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സമസ്ത മലപ്പുറം ജില്ലാ സുവര്‍ണ ജൂബിലി സമ്മേളനത്തിലാണ് കമ്യൂണിസത്തിനെതിരെ പ്രമേയം അവതരിപ്പിച്ചത്. സമസ്തയെ മുസ്ലിം ലീഗ് ഹൈജാക്ക് ചെയ്യുകയാണെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍ ആരോപിച്ചിരുന്നു. സമസ്തയുടെ വേദികള്‍ രാഷ്ട്രീയ പ്രചാരണത്തിനായി ലീഗ് ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Sharing is caring!