മലപ്പുറം കുറ്റിപ്പുറത്ത് കടന്നല്‍ കുത്തേറ്റ് ഒരാള്‍ മരിച്ചു. 15പേര്‍ക്ക് പരുക്ക്

മലപ്പുറം കുറ്റിപ്പുറത്ത് കടന്നല്‍ കുത്തേറ്റ് ഒരാള്‍ മരിച്ചു. 15പേര്‍ക്ക് പരുക്ക്

മലപ്പുറം: കുറ്റിപ്പുറത്ത് കടന്നല്‍ കുത്തേറ്റ് ഒരാള്‍ മരിച്ചു. 15-ലേറെപ്പേര്‍ക്ക് പരിക്കേറ്റു. കുറ്റിപ്പുറം സ്വദേശി കോരാത്ത് മുസ്തഫ(45)യാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടാണ് ഇവര്‍ക്ക് കടന്നലിന്റെ കുത്തേറ്റത്.
കുറ്റിപ്പുറം തെക്കേ അങ്ങാടി കാങ്കടപ്പുഴ കടവ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലാണ് സംഭവം നടന്നത്. ഖബറിടത്തില്‍ പ്രാര്‍ത്ഥനയ്ക്കിടെയാണ് സംഭവം. പള്ളിക്കകത്ത് പ്രാര്‍ത്ഥിച്ച് നിന്നവര്‍ക്കും ഇതോടെ കുത്തേറ്റു.

Sharing is caring!