കൊടിവെച്ച കാറിലെ അടിമകളായി കേരളത്തിലെ മന്ത്രിസഭാംഗങ്ങള്‍ മാറി: നൗഷാദ് മണ്ണിശ്ശേരി
മലപ്പുറം : കൊടിവെച്ച കാറിലെ അടിമകളായി കേരളത്തിലെ മന്ത്രിസഭാംഗങ്ങള്‍ മാറിയെന്നും
കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ട സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഏക ഛത്രാധിപതിയെപ്പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ കേരളത്തിന്റെ ആഭ്യന്തര ക്രമസമാധാന നില മുന്‍പൊന്നുമില്ലാത്ത തരത്തില്‍ വഷളായിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഊരകം പുത്തന്‍പീടിക കരിയാരം മേഖല മുസ്ലിം ലീഗ് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി പി.പി ഹസ്സന്‍ അധ്യക്ഷത വഹിച്ചു. എന്‍. ഉബൈദ് മാസ്റ്റര്‍, പൂക്കുത്ത് മുഹമ്മദ്, സി.കെ. മൈമൂനത്ത്, എ.പി. ഇബ്രാഹിം കുട്ടി, റിനീഷ റഫീഖ്, പി.ടി. ഹംസക്കുട്ടി , എന്‍. ജസീം,പി.ടി. മൊയ്തീന്‍കുട്ടി മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.
RECENT NEWS
കലക്ടറേറ്റില്‍ ഭീഷണിയായ മുള്ള് പൂള മുറിച്ച് മാറ്റി മങ്കട ട്രോമകെയര്‍ പ്രവര്‍ത്തകര്‍
മലപ്പുറം: കലക്ടറേറ്റില്‍ ദുരന്ത ഭീഷണി ഉയര്‍ത്തിയിരുന്ന വന്‍ മരം മുറിച്ചു മാറ്റി. ജില്ലാ കലക്ടറുടെ കാര്യാലയത്തിനു സമീപം ദുരന്തനിവാരണ സമിതി ഓഫീസിനോട് ചേര്‍ന്നു നിലനിന്നിരുന്ന മുള്ള് പൂളയാണ് മുറിച്ചുമാറ്റിയത്. മങ്കട ട്രോമാകെയര്‍ പ്രവര്‍ത്തകരാണ് [...]