മുസ്ലിം ലീഗ് നിലപാട് ഭരണ കൂടത്തെ അസ്വസ്ഥത പെടുത്തുന്നു ടി.വി ഇബ്രാഹിം എം.എൽ.എ
ഇന്ത്യയിൽ മുസ്ലിം ലീഗ് വിവിധ സമയങ്ങളിൽ കൈകൊണ്ട നിലപാടുകൾ ഭരണ കൂടത്തെ അസ്വസ്ഥത പെടുത്തുന്നുണ്ടന്ന് ടി.വി ഇബ്രാഹിം എം.എൽ. എ പറഞ്ഞു.ഭരിക്കുന്നവരുടെ മുഖം നോക്കി മുസ്ലിം ലീഗ് നിലപാട് മാറ്റില്ലന്നും വഖഫ് വിഷയത്തിൽ ഉൾപ്പെടെ സംസ്ഥാന സക്കാർ നിലപാട് പൂർണ്ണമായും തിരുത്തേണ്ടി വരുമെന്നും ടി.വി ഇബ്രാഹിം എം.എൽ. എ
അഭിപ്രായപെട്ടു. മലപ്പുറം ജില്ലാ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച പുതിയ കാലം പുതിയ വിചാരം “ചിറക് “പള്ളിക്കൽ പഞ്ചായത്ത് തല യൂണിറ്റ് സംഗമം റൊട്ടിപ്പീടികയിൽ ടി.വി ഇബ്രാഹിം എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.
പി.അബ്ദുൽ റഹിമാൻ അധ്യക്ഷത വഹിച്ചു. വള്ളിക്കുന്നു മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ഡോ.വി.പി അബ്ദുൽ ഹമീദ് മാസ്റ്റർ, മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സി. അസീസ്,സഹീർ നല്ലളം, ജില്ലാ പഞ്ചായത്ത് മെമ്പർ സറീന ഹസീബ്, അബ്ദുൽ ഷുക്കൂർ വി.പി,കെ.പി മുസ്തഫ തങ്ങൾ,എം. മെഹറുന്നീസ, സി.ജാസിർ,വി. സകീർ,മുസ്തഫ പള്ളിക്കൽ,കെ. മുഹമ്മദ്,എ.ടി നിസാർ ബാബു,വി.ടി ഷാഫി, കെ.ജവാദ്,കെ.പി ബഷീർ,നിയാസ് പുത്തൂർ,വി.ഫൈസൽ, പി.സാദിക്ക്,വി. ഹാഷിഫ്,പി.സി ആബിദ്,പി.ഫാരിസ്, പി. ശാക്കിർ തുടങ്ങിയവർ പ്രസംഗിച്ചു.
മാപ്പിള പാട്ട് ,ഫുട് ബോൾ മത്സര വിജയികളെയും,വൈറ്റ് ഗാർഡിനേയും ആദരിച്ചു.
RECENT NEWS
കലക്ടറേറ്റില്‍ ഭീഷണിയായ മുള്ള് പൂള മുറിച്ച് മാറ്റി മങ്കട ട്രോമകെയര്‍ പ്രവര്‍ത്തകര്‍
മലപ്പുറം: കലക്ടറേറ്റില്‍ ദുരന്ത ഭീഷണി ഉയര്‍ത്തിയിരുന്ന വന്‍ മരം മുറിച്ചു മാറ്റി. ജില്ലാ കലക്ടറുടെ കാര്യാലയത്തിനു സമീപം ദുരന്തനിവാരണ സമിതി ഓഫീസിനോട് ചേര്‍ന്നു നിലനിന്നിരുന്ന മുള്ള് പൂളയാണ് മുറിച്ചുമാറ്റിയത്. മങ്കട ട്രോമാകെയര്‍ പ്രവര്‍ത്തകരാണ് [...]