ന്യൂ ഇയർ ആഘോഷം:ചങ്ങരംകുളം മൂക്കുതലയിൽ പൊലീസിനെ കണ്ട് ഓടി കിണറ്റിൽ ചാടിയ യുവാവിനെ പൊലീസ് തന്നെ രക്ഷപ്പെടുത്തി

ന്യൂ ഇയർ ആഘോഷം:ചങ്ങരംകുളം മൂക്കുതലയിൽ പൊലീസിനെ കണ്ട് ഓടി കിണറ്റിൽ ചാടിയ യുവാവിനെ പൊലീസ് തന്നെ രക്ഷപ്പെടുത്തി

ചങ്ങരംകുളം മൂക്കുതലയിൽ പൊലീസിനെ കണ്ട് ഓടി കിണറ്റിൽ ചാടിയ യുവാവിനെ പൊലീസ് സാഹസികമായി രക്ഷപ്പെടുത്തി.ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെ മൂക്കുതല ചേലക്കടവ് റോഡിലാണ് സംഭവം.ന്യൂ ഇയർ ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ചങ്ങരംകുളം സി.ഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ മേഖലയിൽ പെട്രോളിങ് നടത്തുന്നതിനിടെയാണ് പടക്കം പൊട്ടിച്ച് കൊണ്ടിരുന്ന യുവാക്കൾ പൊലീസ് വാഹനം കണ്ട് ചിതറിയോടിയത്.സംശയം തോന്നിയ പൊലീസ് പ്രദേശത്ത് നടത്തിയ പരിശോധനയിൽ പ്രദേശത്ത് ആഴമേറിയ കിണറ്റിൽ ജീവന് വേണ്ടി പിടയുന്ന യുവാവിനെ ശ്രദ്ധയിൽ പെട്ടത്.അവസരോചിതമായ ഇടപെടൽ നടത്തിയ ചങ്ങരംകുളം പൊലീസ് ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം യുവാവിനെ കരക്ക് കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു.

Sharing is caring!