ആറ് മാസം മുമ്പാണ് അവധി കഴിഞ്ഞുവന്ന മലപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ചു

ആറ് മാസം മുമ്പാണ് അവധി കഴിഞ്ഞുവന്ന മലപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ചു

മലപ്പുറം: ഐ.സി.എഫ് പ്രവര്‍ത്തകനായിരുന്ന മലപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ചു. തൃപ്പനച്ചി കറുത്തേടത്ത് അബ്ദുല്‍ അസിസ് (45) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി കുട്ടുകാരോടൊത്ത് റൂമില്‍ വിശ്രമിക്കവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും മരിക്കുകയുമായിരുന്നു. ജിദ്ദയില്‍ ഒരു സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്ന അബുല്‍ അസീസ് ആറ് മാസം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും തിരിച്ചെത്തിയത്.
ഐ.സി.എഫ് ജിദ്ദ സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് അംഗവും മഹ്ജര്‍ സെക്ടര്‍ സെക്രട്ടറിയുമാണ്. പരേതരായ കറുത്തോടത്ത് ചോയക്കാട് കുഞ്ഞറമു ഹാജിയുടെയും ഖദീജയുടെയും മകനാണ്. ഭാര്യ: ഷാഹിദ, മക്കള്‍: ഷറിന്‍ സുല്‍ത്താന, മുഹമ്മദ് സിനാന്‍ (പ്ലസ് വണ്‍ വിദ്യാര്‍ഥി), ഫിദ ഫാത്വിമ (ഉമ്മുല്‍ ഖുറ മോങ്ങം), മരുമകന്‍: വടക്കാങ്ങര മുഹമ്മദ് ഹുസൈന്‍, സഹോദരങ്ങള്‍: മുഹമ്മദ് എന്ന കുഞ്ഞാന്‍, ഹസന്‍ കുട്ടി, ഉമര്‍, ഫാത്വിമ, നഫീസ.

 

Sharing is caring!