രാംനാഥ് ഗോയങ്ക പുരസ്കാരം മനോരമ ന്യൂസ് മലപ്പുറം സീനിയര്‍ കറസ്പോണ്ടന്റ് എസ്.മഹേഷ് കുമാറിന്

ന്യൂഡല്‍ഹി: മാധ്യമ രംഗത്തെ മികവിനുള്ള ദേശീയ ബഹുമതിയായ രാംനാഥ് ഗോയങ്ക പുരസ്കാരം മനോരമ ന്യൂസ് മലപ്പുറം സീനിയര്‍ കറസ്പോണ്ടന്റ് എസ്.മഹേഷ് കുമാറിന്.അന്വേഷണാത്മക റിപ്പോര്‍ട്ടിങ്ങിനു ജനറല്‍ വിഭാഗത്തിലാണു പുരസ്കാരം. ഒരു ലക്ഷം രൂപയാണു സമ്മാനത്തുക. മനോരമ ന്യൂസില്‍ സംപ്രേഷണം ചെയ്ത ‘ഓപ്പറേഷന് നേപ്പാള്‍ ഗോള്‍ഡ്’ എന്ന പരമ്പരയാണു അവാര്‍ഡിനര്‍ഹമായത്. മാര്‍ച്ചില്‍ സമ്മാനിക്കും. സ്വര്‍ണക്കടത്തിലെ രാജ്യാന്തര ശൃംഖലകളെക്കുറിച്ചുള്ള വാര്‍ത്ത നേപ്പാള്‍ വഴി ഇന്ത്യയിലേക്കു സഞ്ചരിച്ചാണു തയാറാക്കിയത്. സ്വര്‍ണക്കടത്തു സംഘങ്ങള്‍ പരസ്പരം ഒറ്റിക്കൊടുത്തതിന്റെ പേരില്‍ നേപ്പാളിലെ ജയിലില്‍ കഴിയുന്ന മലയാളി കാരിയര്‍മാരെ നേരില്‍ കണ്ടുള്ള റിപ്പോര്‍ട്ടുകളും പരമ്പരയുടെ ഭാഗമായി ചെയ്തിരുന്നു. ഇതിനു പിന്നാലെ കസ്റ്റംസ്, ഡിആര്‍ഐ സംഘങ്ങള്‍ നേപ്പാള്‍ അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കുകയും ഒട്ടേറെ കള്ളക്കടത്തുകേസുകള് പിടിക്കുകയും ചെയ്തു. 2019ല്‍ രാജ്യത്താകമാനം റിപ്പോര്‍ട്ടു ചെയ്ത അന്വേഷണാത്മക വാര്‍ത്തകളില്‍ നിന്നാണു തിരഞ്ഞെടുക്കപ്പെട്ടത്. ഈ വിഭാഗത്തില്‍ മത്സരം കടുത്തതായിരുന്നുവെന്നു ഗോയങ്ക മെമ്മോറിയല്‍ ഫൗണ്ടേഷന് ചെയര്മാന് വിവേക് ഗോയങ്ക അറിയിച്ചു. മലപ്പുറം വണ്ടൂര്‍ താഴെ കോഴിപ്പറമ്പ് ഉഷസില്‍ കെ.സുകുമാരന്‍ നായരുടെയും രമാദേവിയുടെയും മകനാണ്. ഭാര്യ : ഡോ.എം.കെ.സൗമ്യ (ആയുര്‍വേദ മെഡിക്കല്‍ ഓഫിസര്‍, കാളികാവ്) മക്കള്‍ : അശ്വിന്, ആരാധ്യ.
RECENT NEWS

മലപ്പുറം സ്വദേശിയായ പ്രശസ്ത വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു
മഞ്ചേരി: പ്രശസ്ത വ്ലോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരണപ്പെട്ടു. മഞ്ചേരി മരത്താണിയിൽ വെച്ച് അദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയുടെ പിൻഭാഗത്ത് ഗുരുതരമായി [...]