കോവിഡ് പ്രതിരോധത്തിന് ഉപയോഗിച്ച് പുറം തള്ളുന്ന മാസ്കുകള്‍ കൊണ്ട് ഉപയോഗപ്രദമായ പെട്രോളിയം ഉല്പന്നങ്ങളുണ്ടാക്കാമെന്ന് കണ്ടെത്തി മലപ്പുറത്തെ രണ്ട് യുവാക്കള്‍
പെരിന്തല്‍മണ്ണ: കാറ്റലൈറ്റിക് ഓക്സിഡേഷന് എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് കോവിഡ് പ്രതിരോധത്തിന് ഉപയോഗിച്ച് പുറം തള്ളുന്ന മാസ്കുകള്‍ കൊണ്ട് ഉപയോഗപ്രദമായ പെട്രോളിയം ഉല്പന്നങ്ങളുണ്ടാക്കാമെന്ന് കണ്ടെത്തി രണ്ടു മലയാളി സുഹൃത്തുക്കള്‍. ഗ്യാസ് ക്രോമട്ടോഗ്രഫി മാസ് സ്പെട്രോമെട്രി എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് മാസ്കുകള്‍ ഉപയോഗപ്രദമായ പെട്രോളിയം ഉല്പന്നങ്ങളാക്കുക. പുലാമന്തോള്‍ ടി.എന്‍.പുരം ചെട്ടിയാന്‍ തൊടിയില്‍ അലിയുടെയും സൈനബ അലിയുടെയും മകന് ലബീബ് അലി, തിരൂര്‍ കറ്റിയാത്തില് ഹസ്സന് കോയയുടെയും റസീനയുടെയും മകന് മുഹമ്മദ് ഷാഫി എന്നിവരാണ് പുതിയ സാങ്കേതികവിദ്യയുടെ പിറകില്‍. യു.എ.ഇയിലെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് സര്‍വകലാശാലയിലെ ഓസ്ട്രേലിയന്‍ പൗരനായ പ്ര. മുഹമ്മദ് നൂര്‍ അല്‍ തരാവ്നെയുടെ കീഴില്‍ പി.എച്ച്.ഡിക്ക് ഗവേഷണം നടത്തുന്നവരാണ് ഇരുവരും.
മൈക്രോ പ്ലാസ്റ്റിക് മലിനീകരണത്തില്‍ നിന്നും പരിസ്ഥിതിയെ സംരക്ഷിക്കാനുമാവും. ഇന്‍സിനറേറ്റര്‍, പൈറോലിസിസ് എന്നീ തെര്‍മല്‍ പ്രവര്‍ത്തന രീതി വഴി മലിനീകരണത്തെ നിയന്ത്രിക്കാന്‍ സാധിക്കും. മൂന്നും നാലും ലെയറുകള്‍ ഉള്ള സര്‍ജിക്കല്‍ മാസ്ക്കുകളിലും എന്‍. 95 മാസ്കുകളിലും കാര്‍ബണും ഹൈഡ്രജനും അടങ്ങിയിരിക്കുന്ന പോളിപ്രോപ്പിലിന്‍ എന്ന പോളിമറുണ്ട്. പോളിയെസ്റ്റര്‍ എന്ന പോളിമറാണ് ഇവയുടെ ഇയര്‍ സ്ട്രാപ്പുകളില്‍. ഇവയെ ഡീഗ്രേഡ് ചെയ്യാന്‍ 330 മുതല്‍ 480 ഡിഗ്രി സെല്‍ഷ്യസ് താപനില ആവശ്യമാണ്.
ഇവയെ നശിപ്പിക്കാന്‍ ഉള്ള തെര്‍മോ കൈനറ്റിക് പാരമെറ്റേഴ്സും പഠനത്തിലുണ്ട്. ഇതു മൂലം ആവശ്യമായിട്ടുള്ള റിയാക്ടറുകള്‍ നിര്മിക്കാവുന്നതുമാണ്. എക്സ്പെരിമെന്റ് വര്‍ക്കിന് പുറമെ ഡി.എഫ്.ടി എന്ന കമ്പ്യൂട്ടര്‍ സ്റ്റിമുലേഷന്‍ ഉപയോഗിച്ച് ഈ മാസ്ക്കുകള്‍ നശിപ്പിക്കുമ്പോള്‍ അതിലെ പോളിമര്‍ മെറ്റീരിയലുകള്‍ ഉണ്ടാക്കുന്ന രാസപ്രവര്‍ത്തനങ്ങള്‍ പഠനവിധേയമാക്കിയിട്ടുണ്ട്. ട്രാന്സ്പോര്ട്ടേഷന് പെട്രോള്‍ ഉല്പന്നങ്ങളില് കൂടുതലായി കണ്ടുവരുന്ന മെത്തിലേറ്റഡ് ബെന്സീണ് കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന ഉല്പന്നമാണ് മാസ്ക്കുകളില്‍ നിന്ന് ലഭിക്കുന്നത്.
RECENT NEWS
പി വി അൻവർ ഡി എം കെയുമായി അടുക്കുന്നു; പാർട്ടി നേതാക്കളെ സന്ദർശിച്ചു
ചെന്നൈ: പി.വി. അൻവർ എം.എൽ.എ. ഡി.എം.കെയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. [...]