ഫേസ്ബുക്കിലൂടെ പരിചയത്തിലായ 16കാരിയെ കാണാന്‍ മലപ്പുറത്തെ യുവാവ് ആലപ്പുഴയിലെത്തി

മലപ്പുറത്തുനിന്ന് യുവാവ് ഒന്നര വര്‍ഷമായി ഫേസ്ബുക്കിലൂടെ സൗഹൃദത്തിലായ 16കാരിയെ കാണാന്‍ ആലപ്പുഴയിലെത്തി. പെണ്‍കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കളുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും ആലപ്പുഴ ബീച്ചില്‍നിന്ന് കണ്ടെത്തി. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ രാവിലെയാണ് കുറുത്തിക്കാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഈ സന്ദേശം കിട്ടിയ ആലപ്പുഴ ടൂറിസം പൊലീസിന് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍. ബീച്ചില്‍ നടത്തിയ പരിശോധനയില്‍ സംശയം തോന്നിയ പെണ്‍കുട്ടിയെയും യുവാവിനെയും കണ്ടെത്തുകയായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ചതെന്നും നേരിട്ട് കാണുന്നതിനാണ് ഇരുവരും ബീച്ചിലെത്തിയതെന്നും പറഞ്ഞു. തുടര്‍ന്ന് കൗണ്‍സലിങ്ങിന് പെണ്‍കുട്ടിയെ വനിത പൊലീസ് സ്റ്റേഷനിലേക്കും യുവാവിനെ ആലപ്പുഴ സൗത്ത് സ്റ്റേഷനിലും കൈമാറി.
RECENT NEWS

നജീബ് കാന്തപുരം എംഎല്‍എയ്ക്കെതിരായ ഓഫര്‍ തട്ടിപ്പ് പരാതി പിൻവലിച്ചു
പെരിന്തൽമണ്ണ: നജീബ് കാന്തപുരം എംഎല്‍എയ്ക്കെതിരായ ഓഫര്‍ തട്ടിപ്പ് പരാതി പിൻവലിച്ചു. ലാപ്ടോപിന് നല്കിയ 21,000 രൂപ മുദ്ര ഫൗണ്ടേഷന് തിരികെ നല്‍കിയതോടെയാണ് പരാതി പിന്‍വലിച്ചത്. കഴിഞ്ഞ ദിവസമാണ് ലാപ്ടോപ്പ് വാങ്ങാനെന്ന പറഞ്ഞ് 21,000 രൂപ നജീബ് [...]