മാതൃകയായി മലപ്പുറം ചങ്ങരംകുളത്തെ ഈ പഞ്ചായത്തംഗം

മാതൃകയായി മലപ്പുറം ചങ്ങരംകുളത്തെ ഈ പഞ്ചായത്തംഗം

ചങ്ങരംകുളം: തന്റെ മുടി ക്യാന്‍സര്‍ രോഗികള്‍ക്ക് നല്‍കി മാതൃകയാകുകയാണ് നന്നംമുക്ക് പഞ്ചായത്തിലെ എട്ടാം വാര്‍ഡ് അംഗം റഈസ അനീസ്.ചങ്ങരംകുളം പള്ളിക്കര സ്വദേശി അനീസിനെ വിവാഹം കഴിച്ചതിന് ശേഷമാണ് മുടി വലുതാകും തോറും ക്യാന്‍സര്‍ രോഗികള്‍ക്കായി മുടി മുറിച്ചു നല്‍കുന്നത്. അമല ഹോസ്പിറ്റലിലേക്ക് ആണ് മുടി നല്‍കുന്നത്. വാര്‍ഡില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്നതോടൊപ്പം അതികം ആരും അറിയാത്ത ഈ നന്മ നിറഞ്ഞ പ്രവര്‍ത്തി ഭര്‍ത്താവ് അനീസാണ് ഇത്തവണ ഫെയ്‌സ് ബുക്കിലൂടെ പുറത്ത് അറിയിച്ചത്.കോമേഴ്‌സില്‍ ബിരുധാനന്തര ബിരുതവും ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി വിദ്യാര്‍ത്ഥിനിയുമാണ് റഈസ അനീസ്

 

Sharing is caring!