സമസ്ത മലപ്പുറം ജില്ലാ സുവര്‍ണ ജൂബിലി സമാപന പരിപാടികള്‍ക്ക് ഇന്ന് തുടക്കം
മലപ്പുറം: പൈതൃകമാണ് വിജയം പ്രമേയത്തില്‍ ഒരു വര്‍ഷം നീണ്ട് നീന്ന സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ സമാപന പരിപാടികള്‍ക്ക് ഇന്ന് ആമില പരേഡോടു കൂടി തുടക്കമാകും. ഉച്ചക്ക് 2.30ന് സുന്നി മഹല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ആത്മീയ സദസ്സില്‍ ആമില അംഗങ്ങള്‍ക്കുള്ള സ്ഥാന വസ്ത്രം വിതരണം നടക്കും. കോഴിക്കോട് വലിയ ഖാസി പാണക്കാട് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ വിതരണോദ്ഘാടനം ചെയ്യും. ഇശ്ഖ് മജലിസിന് ആമില ജില്ലാ കണ്‍വീനര്‍ ഡോ. സാലിം ഫൈസി കൊളത്തൂര്‍ നേതൃത്വ നല്‍കും. ഈസ്റ്റ് ജില്ലയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട രണ്ടായിരത്തോളം ആമില അംഗങ്ങളുടെ പരേഡ് 4 മണിക്ക് സുന്നി മഹല്‍ പരിസരത്ത് നിന്ന് ആരംഭിക്കും. അഞ്ചു മണിക്ക് സമ്മേളന നഗരിയില്‍ നടക്കുന്ന ആമില അസംബ്ലിയുടെ ഉദ്ഘാടനവും സുവര്‍ണ്ണ ജൂബിലി ഉപഹാര ഗ്രന്ഥം പ്രകാശനവും സംസ്ഥാന വൈ.പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. സമസ്ത കേന്ദ്ര മുശാവറാംഗവും മുഖ്യ പത്രാധിപരുമായ മുസ്തഫല്‍ ഫൈസി അധ്യക്ഷനാകും. നിര്മ്മാണ് മുഹമ്മദലി ഹാജി പുസ്തകം ഏറ്റുവാങ്ങും. എഡിറ്റര്‍ ടി.എച്ച്.ദാരിമി ഏപ്പിക്കാട് പുസ്തകത്തെ പരിചയപ്പെടുത്തും. ഇ.ടി മുഹമ്മദ് ബശീര്‍ എം.പി ഉപഹാര സമര്‍പ്പണം നടത്തും. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ആമില സന്ദേശം നല്‍കും.എം.ടി അബ്ദുല്ല മുസ്ലിയാര്, ഇ. മൊയ്തീന് ഫൈസി പുത്തനഴി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ടി.വി ഇബ്റാഹീം എം.എല്‍.എ, അബ്ദുല്‍ ഗഫൂര്‍ ഖാസിമി, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, സലീം എടക്കര, ഹസന് സഖാഫി പൂക്കോട്ടൂര്‍ പ്രസംഗിക്കും. ജനുവരി 1 ന് കാലത്ത് 11.30 ന് സമസ്ത പതാക യാത്ര വരക്കല്‍ മഖാമില്‍ നിന്നാരംഭിക്കും. എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി യാത്രക്ക് നേതൃത്വം നല്‍കും. വരക്കല്‍, ശൈഖ് പള്ളി, മമ്പുറം, ചാപ്പനങ്ങാടി, പാണക്കാട് എന്നീ മഖാമുകളിലെ സിയാറത്തിന് ശേഷം മലപ്പുറം മേല്‍മുറി പി.എം.എസ്.എ പൂക്കോയ തങ്ങള്‍ നഗറില്‍ സമാപിക്കും. തുടര്‍ന്ന് വൈകീട്ട് 4 മണിക്ക് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തും. 2 ന് ഞായറാഴ്ച വൈകീട്ട് 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സന്ദേശം നല്‍കും. സമസ്ത ജില്ലാ പ്രസിഡന്റ് എം.ടി അബ്ദുല്ല മുസ്ലിയാര് അധ്യക്ഷനാകും. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി ഇ. മൊയ്തീന് ഫൈസി പുത്തനഴി ആമുഖഭാഷണം നടത്തും. സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്റത്ത് പ്രാര്‍ത്ഥന നടത്തും. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി ശൈഖുല്‍ ജാമിഅ കെ ആലിക്കുട്ടി മുസ്ലിയാര് മുഖ്യപ്രഭാഷണം നടത്തും. എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അനുഗ്രഹ പ്രഭാഷണ നടത്തും. ബീഹാര്‍ ഇദാറത്തുശ്ശരീഅ ഖാസി ഡോ. മുഫ്തി അംജദ് റസാ അഹ്മദ് മുഖ്യാതിഥിയാകും. പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ, ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, കോട്ടുമല മൊയ്തീന് കുട്ടി മുസ്ലിയാര്, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, ആദൃശ്ശേരി ഹംസ കുട്ടി മുസ്ലിയാര്, വാക്കോട് മൊയ്തീന് കുട്ടി ഫൈസി, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പാണക്കാട്, കെ ഹൈദര്‍ ഫൈസി പനങ്ങാങ്ങര, എം.വി ഇസ്മാഈല്‍ മുസ്ലിയാര്, മുഹമ്മദ് മുസ്ലിയാര് കാടേരി, യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, പി ഉബൈദുല്ല എം.എല്‍.എ, അഡ്വ. യു.എ ലത്തീഫ് എം.എല്‍.എ, പി അബ്ദുല്‍ ഹമീദ് എം.എല്‍.എ, കെ.എ റഹ്മാന് ഫൈസി കാവനൂര്‍ പ്രസംഗിക്കും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രമേയ പ്രഭാഷണവും. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സത്താര്‍ പന്തല്ലൂര്‍ പ്രഭാഷണവും നടത്തും. സലീം എടക്കര സമ്മളന പ്രമേയം അവതരിപ്പിക്കും. വാര്‍ത്താ സമ്മേളനത്തില്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്, സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി ഇ. മൊയ്തീന് ഫൈസി പുത്തനഴി, എസ്.എം.എഫ് സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍, എസ്.വൈ.എസ് സംസ്ഥാന വൈ.പ്രസിഡന്റ് കെ.എ റഹ്മാന് ഫൈസി കാവനൂര്‍, സ്വാഗതസംഘം കണ്‍വീനര്‍ സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, വൈ.ചെയര്മാന് കാടാമ്പുഴ മൂസ ഹാജി സംബന്ധിച്ചു.
സമസ്ത സുവര്‍ണ്ണ ജൂബിലി സമാപന സമ്മേളനം
ഇന്ന് പള്ളികളില്‍ ഉദ്ബോധനം നടത്തുക-നേതാക്കള്‍
മലപ്പുറം: പൈതൃകമാണ് വിജയം എന്ന പ്രമേയത്തില്‍ ഒരു വര്‍ഷമായി നടന്ന് വരുന്ന സമസ്ത മലപ്പുറം ജില്ലാ സുവര്‍ണ ജൂബിലിആഘോഷങ്ങള്‍ക്ക് പരിസമാപ്തി കുറിച്ച് ജനുവരി 2ന് ഞായറാഴ്ച വൈകീട്ട് 4 മണിക്ക് മലപ്പുറം മേല്‍മുറി പി.എം.എസ്.എ പൂക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമാപന സമ്മേളനം സംബന്ധിച്ച് പള്ളികളില്‍ ഇന്ന് (വെള്ളി) ഉദ്ബോധനം നടത്തണമെന്ന് നേതാക്കളായ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രഫ. കെ ആലിക്കുട്ടി മുസ് ലിയാര്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, എം.ടി അബ്ദുല്ല മുസ്ലിയാര് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. സമ്മേളനത്തിന്റെ ഭാഗമായി വിഭവ സമാഹരണം നടത്തിയ മഹല്ലുകള്‍ സമ്മേളന നഗരിയില്‍ പ്രത്യേകം സജ്ജമാക്കിയ കൗണ്ടറില്‍ ഏല്‍പ്പിക്കണമെന്ന് ജനറല്‍ കണ്‍വീനര്‍ ഇ. മൊയ്തീന് ഫൈസി പുത്തനഴി അറിയിച്ചു.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]