മലപ്പുറം എടവണ്ണപ്പാറയില്‍ 300 വര്‍ഷങ്ങള്‍ പഴക്കമുള്ള മുത്തശ്ശി മാവ് മുറിച്ചു മാറ്റി

മലപ്പുറം എടവണ്ണപ്പാറയില്‍ 300 വര്‍ഷങ്ങള്‍ പഴക്കമുള്ള മുത്തശ്ശി മാവ് മുറിച്ചു മാറ്റി

എടവണ്ണപ്പാറ: എളമരം റോഡില്‍ വരുന്ന പുതിയ പാലം നിര്‍മാണവുമായി ബന്ധപ്പെട്ട റോഡ് വികസന പദ്ധതിയോടനുബന്ധിച്ച് തലമുറകള്‍ പഴക്കമുള്ള മുത്തശ്ശി മാവ് മുറിച്ചു മാറ്റി. 300 വര്‍ഷത്തിന്റെ ചരിത്രം ഉള്‍കൊള്ളുന്ന മാവ് നാട്ടുകാര്‍ക്ക് ഇനി ഓര്‍മ്മ മാത്രം. മാവ് മുറിച്ച് മാറ്റലിനെകുറിച്ച് നിറകണ്ണുകളോടെയായിരുന്നു നാട്ടുകാരണവര്‍ പ്രതികരിച്ചത്. നാടിന്റെ വികസന പദ്ധതിയില്‍ പെടുന്ന നിര്‍ദ്ദേശമായതിനാല്‍ നാട്ടുകാര്‍ ആരും തന്നെ പൊതു പ്രതിശേധം പ്രകടിപ്പിച്ചില്ല. നാടിന്റെ പൊതു വികസന പദ്ധതികളോട് യോജിച്ച് പോകുന്നതിലാണ് താല്പര്യമെന്നും അത് കൊണ്ടാണ് മാവ് മുറിക്കുന്നതിലുള്ള എതിര്‍പ്പ് അറിയിക്കാത്തതെന്നും നാട്ടുകാര്‍ പറഞ്ഞു.
തൊട്ടടുത്തുള്ള ചാലിയപ്രം ഗവണ്മെന്റ് യു. പി സ്‌കൂളിന് ഏറെ ആത്മബന്ധമുള്ള മാവാണിത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മാമ്പഴം നല്‍കിയുള്ള മധുരമുള്ള ഓര്‍മകള്‍ ഇവിടെ അവസാനിക്കുകയാണ്. 300 വര്‍ഷത്തില്‍ പരം പഴക്കമുള്ള മാവ് ഇനി നാട്ടുകാരുടെയും പ്രദേശവാസികളുടെയും ഓര്‍മകളില്‍ മാത്രം.

 

Sharing is caring!