ലീഗിന് എരിവും പുളിയും പോരെന്ന്പറഞ്ഞു രംഗത്തുവന്ന തീവ്ര ആശയക്കാരെ എക്കാലവും പ്രോത്സാഹിപ്പിച്ച പാര്‍ട്ടിയാണ് സിപിഎം: കുഞ്ഞാലിക്കുട്ടി

ലീഗിന് എരിവും പുളിയും പോരെന്ന്പറഞ്ഞു രംഗത്തുവന്ന തീവ്ര ആശയക്കാരെ എക്കാലവും പ്രോത്സാഹിപ്പിച്ച പാര്‍ട്ടിയാണ് സിപിഎം: കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുസ്‌ലിം ലീഗിന് എരിവും പുളിയും പോരെന്നു പറഞ്ഞു രംഗത്തുവന്ന തീവ്ര ആശയക്കാരെ എക്കാലവും പ്രോത്സാഹിപ്പിച്ച പാര്‍ട്ടിയാണ് സിപിഎം എന്ന് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.െക.കുഞ്ഞാലിക്കുട്ടി. ഗുരുവായൂരിലും തിരൂരങ്ങാടിയിലും പൊന്നാനിയിലുമെല്ലാം അതു കണ്ടതാണ്. ഇത്തരം തീവ്ര സ്വഭാവമുള്ള സംഘടനകളുമായി ഒരു കാലത്തും ലീഗ് സഹകരിച്ചിട്ടില്ല.
സമസ്തയെയും ലീഗിനെയും തമ്മിലടിപ്പിക്കാമെന്ന് ആരും കരുതേണ്ട. ജിഫ്രി തങ്ങളുമായി പാര്‍ട്ടിക്കുള്ളതു നല്ല ബന്ധമാണ്. ജിഫ്രി തങ്ങള്‍ക്കെതിരായ വധഭീഷണിയില്‍ കുറ്റക്കാരെ കണ്ടെത്തി കര്‍ശനമായ നടപടി സ്വീകരിക്കണം. ഇക്കാര്യത്തില്‍ മുസ്‌ലിം ലീഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താമെന്നതു ചിലരുടെ വ്യാമോഹം മാത്രമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫിലോ മുസ്‌ലിം ലീഗിലോ അഭിപ്രായ വ്യത്യാസമില്ല. അങ്ങനെയുണ്ടെന്നു വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. പദ്ധതിക്കെതിരെ അടുത്തഘട്ട പ്രക്ഷോഭത്തിലേക്ക് യുഡിഎഫ് നീങ്ങുകയാണ്. ഇക്കാര്യത്തില്‍ വ്യക്തമായ കാഴ്ചപ്പാടില്ലാത്തതു ഇടതു മുന്നണിക്കാണ്.&ിയുെ; ഗുണ്ടാ ആക്രമണം വര്‍ധിച്ചതുള്‍പ്പെടെ സംസ്ഥാനത്ത് ഗുരുതരമായ പ്രശ്‌നങ്ങളുണ്ടെന്നും അവയെക്കുറിച്ചാണു ചര്‍ച്ച വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Sharing is caring!