മലപ്പുറം താനൂരില്‍ ഓട്ടോറിക്ഷ ലോറിയുമായി കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു
താനൂര്‍ : താനൂര്‍ തിരൂര്‍ റോഡിലെ പെരുവഴിയമ്പലത്ത് ഓട്ടോറിക്ഷ ലോറിയുമായി കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരണപെട്ടു താനൂര്‍ കാട്ടിലങ്ങാടി പുല്ലാട്ട് റോഡില്‍
പരേതനായ താലിപ്പാട്ട് ബഷീറിന്റെ മകന്‍ അബ്ദുള്‍ ഷാഹിദ്(29)ആണ് മരണപ്പെട്ടത്
തിരൂര്‍ ഭാഗത്ത് നിന്നും താനൂര്‍ ഭാഗത്തേക്ക് വരുന്ന ലോറിയും താനൂരില്‍ നിന്നും തിരൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത് ,ഓട്ടോ ഡ്രൈവര്‍ സംഭവസ്ഥലത്ത് തന്നെ മരണപെട്ടു.അമിത വേഗതയാണ് അപകട കാരണമെന്ന് ദൃസാക്ഷികള്‍ പറഞ്ഞു മാതാവ് :സുഹറ, ഭാര്യ: സജിറ, മകന്‍ :ഇവാന യാസീന്‍ സാഹോദരന്‍ ഹമീദ്.
RECENT NEWS
85 ഹാഫിളുകളെ നാടിന് സമര്‍പ്പിച്ചു. മഅദിന്‍ ജല്‍സതുല്‍ ഖുര്‍ആന്‍ പരിപാടിക്ക് പ്രൗഢ സമാപനം
മലപ്പുറം: മഅദിന്‍ അക്കാദമിക്ക് കീഴിലുള്ള തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജിലെ 85 വിദ്യാര്‍ത്ഥികള്‍ ഖുര്‍ആന്‍ മനപ്പാഠമാക്കല്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ജല്‍സതുല്‍ ഖുര്‍ആന്‍ പരിപാടിക്ക് പ്രൗഢമായ സമാപനം. മഅദിന്‍ അക്കാദമി ചെയര്മാന് [...]