പി.എസ്.സി : ജുമുഅക്ക് തടസ്സമാവുന്ന പരീക്ഷ സമയം മാറ്റണം

കേരള പി.എസ്.സി പരീക്ഷകള്‍ വെള്ളിയായ്ച ദിവസം ജുമുഅ തടസ്സപ്പെടുത്തിയാവരുതെന്ന് മുസ് ലിം യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഡിസംബര്‍ 31 ന് പി.എസ്.സി നടത്തുന്ന ടൈപ്പിസ്റ്റ് പരീക്ഷ ഉച്ചക്ക് 1.30 മണിക്കാണ് ടൈം ടേബിളിള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറ്റു ദിവസങ്ങളിലും ഡിസംബര്‍ 24 വെള്ളിയായ്ചയിലെ പരീക്ഷയുടെയും റിപ്പോട്ടിംഗ് സമയം 2.30 നാണ്. 31 ലെ വേരിയസ് അദര്‍ ടൈപ്പിസ്റ്റ് പരീക്ഷയും 2.30 ന് തന്നെ ആരംഭിച്ച് വിശ്വാസികള്‍ക്ക് സൗകര്യം ഒരുക്കണമെന്ന് മലപ്പുറം ജില്ലാ പി.എസ്.സി ഓഫീസിലെ അണ്ടര്‍ സെക്രട്ടറി ശിവദാസന്‍ നല്കിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് എ.പി ശരീഫ്, ജനറല്‍ സെക്രട്ടറി ഷാഫി കാടേങ്ങല്‍, മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി സുബൈര്‍ മൂഴിക്കല്‍, എം.എസ്.എഫ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അഡ്വ.മൂസ മുടിക്കോട്, മുനിസിപ്പല്‍ സെക്രട്ടറി റംസാന് കാട്ടുങ്ങല്‍ എന്നിവര്‍ സംബന്ധിച്ചു.
RECENT NEWS

ബാംഗ്ലൂരിൽ നിന്ന് എംഡിഎംഎയുമായെത്തിയ പാണ്ടിക്കാട് സ്വദേശികൾ അറസ്റ്റിൽ
പാണ്ടിക്കാട്: തമ്പാനങ്ങാടി സ്വദേശിയുടെ വീട്ടിൽ നിന്ന് 14.5 ഗ്രാം സിന്തറ്റിക് ലഹരിമരുന്ന് ഇനത്തില്‍ പെട്ട എംഡിഎംഎയും 6.2 ഗ്രാം കഞ്ചാവും പിടികൂടി. പരിശോധനയില്‍ വീട്ടിലുണ്ടായിരുന്ന കാഞ്ഞിരക്കാടന്‍ ഷിയാസ്(42) കരുവാരകുണ്ട് തരിശ്ശ് സ്വദേശി ഏലംകുളയന്‍ [...]