ആയിരംപേര്‍ക്ക് പുതിയ തൊഴിലവസരവുമായി മലപ്പുറം ജില്ലാ സഹകരണ ആശുപത്രി ഒരുവര്‍ഷത്തിനുളളില്‍ 24പദ്ധതികള്‍

ആയിരംപേര്‍ക്ക് പുതിയ തൊഴിലവസരവുമായി മലപ്പുറം ജില്ലാ സഹകരണ ആശുപത്രി ഒരുവര്‍ഷത്തിനുളളില്‍ 24പദ്ധതികള്‍

മലപ്പുറം: 56 കോടി രൂപയുടെ വികസന പദ്ധതികളുമായി മലപ്പുറം ജില്ലാ സഹകരണ ആശുപത്രിയുടെ ബജറ്റ് അവതരണം. ജില്ലയില്‍ പുതുതായി അഞ്ചു ആശുപത്രികള്‍ 10 സാറ്റ് ലൈറ്റ് ക്ലിനിക്കുകള്‍, നഴ്‌സിംഗ് ആന്റ് പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ എന്നിവ തുടങ്ങുവാന്‍ പദ്ധതി. പി.എം.എസ്.എ മെമ്മോറിയല്‍ മലപ്പുറം ജില്ലാ സഹകരണ ആശുപത്രിയുടെ 35ാം വാര്‍ഷിക പൊതുയോഗത്തില്‍ 2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരണം നടന്നത്. മലപ്പുറം ജില്ലയില്‍ ആശുപത്രികള്‍ നിലവില്‍ ഇല്ലാത്ത പിന്നോക്ക പ്രദേശങ്ങളില്‍ മിതമായ ചികിത്സാ നിരക്കില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളോടെ കിടത്തി ചികിത്സക്കായി 100 കിടക്കകളോടെയുള്ള അഞ്ച് മിനി ആശുപത്രികള്‍, പത്ത് സാറ്റ് ലൈറ്റ് ക്ലിനിക്കുകള്‍ എന്നിവ തുടങ്ങുവാനുള്ള വികസന പദ്ധതികളാണ് ബജറ്റില്‍ അവതരിപ്പിച്ചത്. നിലവിലുള്ള ആശുപത്രിയില്‍ രോഗികളുടെ കിടത്തി ചികിത്സക്കായി റൂം സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനായി പുതുതായി 50 മുറികള്‍ ഉണ്ടാക്കുക, മലപ്പുറത്ത് എം.ആര്‍.ഐ സ്‌കാനിംഗ് സൗകര്യം നിലവില്‍ ഇല്ലാത്തതിനാല്‍ സി.ടി സ്‌കാന്‍, എം.ആര്‍.ഐ സ്‌കാനിംഗ് എന്നിവ തുടങ്ങുക, ഓര്‍ത്തോ, ജനറല്‍ സര്‍ജറി, ഇ.എന്‍.ടി, ന്യൂറോ എന്നീ വിഭാഗങ്ങള്‍ക്കായി ഒരു പുതിയ ഓപ്പറേഷന്‍ തിയേറ്റര്‍ ഉണ്ടാക്കുക, ലേബര്‍ റൂം വിപുലീകരണം, വെന്റിലേറ്റര്‍ സംവിധാനത്തോടെ 10 ബെഡ് ഐ.സി.യു സൗകര്യം, സ്‌പെഷ്യാലിറ്റി ലാബോറട്ടറി സെന്റര്‍, നഴ്‌സിംഗ് ആന്റ് പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ എന്നീ വികസന പദ്ധതികളാണ് ബജറ്റില്‍ ഉള്ളത്. ന്യൂ ബ്ലോക്ക്, കാര്‍ഡിയാക്ക് സെന്റര്‍, കാത്ത് ലാബ്, എമര്‍ജന്‍സി വിഭാഗം, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനം, സൗജന്യ കോവിഡ് ചികിത്സാ കേന്ദ്രം, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പുരസ്‌കാരം, ഉള്‍പ്പെടെ ഒരു വര്‍ഷത്തിനുള്ളില്‍ 24 പദ്ധതികള്‍ പൂര്‍ത്തീകരിച്ച് ജില്ലാ സഹകരണ ആശുപത്രിയുടെ അധിവേഗ വളര്‍ച്ചയെ ജനറല്‍ ബോഡി യോഗം പ്രത്യേകം അഭിനന്ദനം രേഖപ്പെടുത്തി.
ഓഹരി ഉടമകള്‍ക്ക് മെഡിക്കല്‍ ട്രീറ്റ്‌മെന്റ് ബെനിഫിറ്റ് പ്രഖ്യാപനവും ഹൃദ്രോഗ ചികിത്സാ സഹായ പദ്ധതിയായ കാരുണ്യ ഹൃദയാലയയുടെ പ്രിവിലേജ് കാര്‍ഡ് വിതരണവും നടത്തി. ഓഹരി ഉടമകള്‍ക്ക് സൗജന്യ ഹൃദ്രോഗ നിര്‍ണ്ണയ ക്യാമ്പും നടത്തി.
മലപ്പുറം കോട്ടക്കുന്ന് ഭാഷാ സ്മാരക ഹാളില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം പ്രസിഡന്റ് കെ.പി.എ മജീദ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. പുതിയ പദ്ധതികളുടെ അവതരണം വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളും പുതിയ ആശുപത്രികളുടെ പ്രഖ്യാപനവും ഓഹരി ഉടമകള്‍ക്കുള്ള പ്രിവിലേജ് കാര്‍ഡ് വിതരണവും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ബജറ്റ് അവതരണം ഡയറക്ടര്‍ ഹനീഫ മൂന്നിയൂരും റിപ്പോര്‍ട്ട് അവതരണം സെക്രട്ടറി സഹീര്‍ കാലടിയും നടത്തി. ഡയറക്ടര്‍മാരായ രായിന്‍.ടി, അബൂബക്കര്‍ മന്നയില്‍ ,വി.എ റഹ്മാന്‍, സി അബ്ദുന്നാസര്‍, കുന്നത്ത് കുഞ്ഞഹമ്മദ്, അഡ്വ. റജീന. പി.കെ, രാധ കോരങ്ങോട്, ഖദീജ. പി.ടി, ബുഷ്‌റ. വി എന്നിവര്‍ പ്രസംഗിച്ചു. ഡോ.കെ.എ പരീത്, ഡോ.ഗഗന്‍ വേലായുധന്‍, എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്‍കി.

Sharing is caring!