തൈക്വോണ്ട ജില്ലാ അമച്വര്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണത്തിളക്കവുമായി മലപ്പുറത്തെ ഇരട്ടസഹോദരിമാര്‍

മലപ്പുറം: തൈക്വോണ്ട ജില്ലാ അമച്വര്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണത്തിളക്കവുമായി മലപ്പുറത്തെ ഇരട്ട സഹോദരിമാര്‍. നിലമ്പൂര്‍ കരിമ്പുഴ പാത്തിപ്പാറ സ്വദേശികളായ അസ്ലഹയും അസ്ലമയുമാണ് നാടിന് അഭിമാനമാകുന്നത്. മലപ്പുറം പ്രിയദര്‍ശിനി സ്റ്റേഡിയത്തില്‍ ജില്ലാ തൈക്വോണ്ട അസോസിയേഷന്‍ നടത്തിയ അമച്വര്‍ ചാമ്പ്യന്‍ഷിപ്പിലെ പുംസേ ?ഗ്രൂ?പ് വിഭാ?ഗത്തിലാണ് ഇരുവരും സ്വര്‍ണം നേടിയത്. ചന്തക്കുന്ന് അ?ഗോ?ഗ് ക്ലബ്ബിന്റെ താരമായാണ് ഇവര്‍ മത്സരിച്ചത്. അസ്ലമ പുംസേ സിം?ഗിള്‍ വിഭാ?ഗത്തിലും ?സ്വര്‍ണ മെഡല്‍ നേടി. ഫെബ്രുവരിയില്‍ ഏറണാകുളത്ത് നടക്കുന്ന സംസ്ഥാനതല അമച്വര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരുവരും മത്സരിക്കും. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ പഞ്ചായത്ത്തലത്തില്‍ നടത്തിയ പരിശീലന ക്ലാസിലൂടെയാണ് ഈ രംഗത്തെത്തിയത്. എംകോം വിദ്യാര്‍ഥികളാണ് ഇരുവരും. കുളങ്ങര തോപ്പില്‍ മുഹമ്മദ് ഷെരീഫ്- പുലിക്കുന്നേല്‍ കമറുന്നീസ ദമ്പതികളുടെ മക്കളാണ്.

 

Sharing is caring!