മുഖ്യമന്ത്രി മുസ്ലിം ലീഗിനെതിരെ കൊലവിളി നടത്തുന്നു: പി.എം.എ സലാം

മുഖ്യമന്ത്രി മുസ്ലിം ലീഗിനെതിരെ കൊലവിളി നടത്തുന്നു: പി.എം.എ സലാം

മലപ്പുറം: കോഴിക്കോട് നടന്ന വഖഫ് സംരക്ഷണ റാലിക്ക് ശേഷം മുസ്ലിം ലീഗിനെതിരെ കൊലവിളി ആണ് മുഖ്യമന്ത്രി നടത്തുന്നത് എന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. മുസ്ലിം ലീഗിനെതിരെ വലിയ വിമര്‍ശനങ്ങളുമായി മുഖ്യമന്ത്രി തിരൂരില്‍ നടക്കുന്ന ജില്ലാ സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്കെതിരെ പിഎംഎ സലാം രംഗത്തെത്തിയത്.

കോഴിക്കോട് നടന്ന വഖഫ് റാലി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഇത്രമാത്രം പ്രകോപിപ്പിച്ചത് എന്താണെന്ന് ഞങ്ങള്‍ക്ക് അറിയില്ല. കഴിഞ്ഞ ഇരുപത് ദിവസമായി മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുകയാണ്. മുസ്ലിം ലീഗും വെല്‍ഫെയര്‍ പാര്‍ട്ടിയും തമ്മിലുള്ള ആരോപണങ്ങള്‍ പറയുമ്പോള്‍ കേരളത്തിലെ ജനങ്ങള്‍ക്കറിയാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും വെല്‍ഫെയര്‍ പാര്‍ട്ടിയും എവിടെയൊക്കെ സഖ്യം ചേര്‍ന്ന് മത്സരിച്ചിരുന്നു എന്നും ഇപ്പോള്‍ എവിടെയൊക്കെ ഭരിക്കുന്നുണ്ടെന്നും-പിഎംഎ സലാം പറഞ്ഞു.

 

Sharing is caring!