മതനേതാക്കൾക്കു  നേരെയുള്ള ഭീഷണിയുടെ ഉറവിടം കണ്ടത്തണം- എസ്.വൈ.എസ്

മതനേതാക്കൾക്കു  നേരെയുള്ള ഭീഷണിയുടെ ഉറവിടം കണ്ടത്തണം- എസ്.വൈ.എസ്

മലപ്പുറം: മതനേതാക്കൾക്കു  നേരെയുള്ള ഭീഷണിയുടെ ഉറവിടം കണ്ടത്തണമെന്നും സമൂഹത്തിൽ ചിദ്രതയുണ്ടാക്കുന്ന ഹീന ശ്രമങ്ങൾക്ക് അറുതി വരുത്തണമെന്നും സുന്നി യുവജന സംഘം ഈസ്റ്റ് ജില്ലാ ഭാരവാഹികളായ അബ്ദുസ്സമദ് പൂക്കോട്ടൂർ, സലീം  എടക്കര, അബ്ദുൽ ഖാദിർ ഫൈസി കുന്നുംപുറം, ഹസൻ സഖാഫി പൂക്കോട്ടൂർ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. മത രംഗത്തും പൊതു രംഗത്തും പ്രവർത്തിക്കുന്നവർ സമാധാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരാണ്. ലക്ഷ്യ ബോധവും ഉത്തരവാദിത്ത ബോധവും ഇല്ലാതെ സമൂഹത്തെ വിഭാഗീയതയിലേക്കു നയിക്കുന്ന പ്രവർത്തനങ്ങൾ ആരുടെ ഭാഗത്തു നിന്നു മുണ്ടാകരുത്. സമുദായ നേതൃത്വത്തെയും മത നേതാക്കളെയും രണ്ടു തട്ടിലാക്കി മത നിരാസം വളർത്തുന്നവർക്കെതിരെ സമൂഹം ജാഗ്രത പാലിക്കണം . സാധാരണ മുസ്ലിം ബഹുജനങ്ങളുടെ വിശ്വാസവും കർമ്മവും സംരക്ഷിച്ചു വിശ്വാസികളെ സന്മാർഗത്തിൽ ഉറപ്പിച്ചു നിർത്തലാണ് സമസ്ത പണ്ഡിതരുടെ  ധർമം.  ആ ദൗത്യ നിർവഹണത്തിന് വിഘാതം സൃഷ്ടിക്കുന്നവർ ആരായാലും അവരെ തിരിച്ചറിയാനും ഒറ്റപ്പെടുത്താനും സമൂഹം തയ്യാറാകണം. അനാവശ്യ വാക്ക് തർക്കങ്ങളിൽനിന്നും സാമൂഹ്യ മാധ്യമങ്ങളിലെ ദുഷ്പ്രചാരണങ്ങളിൽ നിന്നും എസ്.വൈ.എസ് പ്രവർത്തകർ വിട്ടു നിൽക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. മത നേതാക്കൾക്ക് പോലും സുരക്ഷയില്ലാത്ത വിധം കേരളത്തിന്റെ പൊതു സമാധാനം തകരുന്നത് ഗൗരവത്തിലെടുത്തു ആഭ്യന്തര വകുപ്പ് ഉണർന്നു പ്രവർത്തിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

Sharing is caring!