മലപ്പുറം മുണ്ടുപറമ്പില്‍ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന 64കാരന്‍ മരിച്ചു

മലപ്പുറം മുണ്ടുപറമ്പില്‍ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന 64കാരന്‍ മരിച്ചു

മലപ്പുറം: ഇരുചക്ര വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നു വയോധികന്‍ മരണപ്പെട്ടു. ആലിക്കാപ്പറമ്പ് പരേതനായ മച്ചിങ്ങല്‍ മുഹമ്മദ്കുട്ടി ഹാജിയുടെ മകന്‍ കുഞ്ഞിമൊയ്തീന്‍കുട്ടി എന്ന കുഞ്ഞ (64) ആണ് മരണപ്പെട്ടത്. ഈ മാസം 20ന് മുണ്ടുപറമ്പില്‍ ഇരുചക്ര വാഹനങ്ങള്‍ തമ്മിലിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പട്ടത്. മലപ്പുറം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ഇരുമ്പുഴി ജമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഭാര്യ: സൈനബ. മക്കള്‍: ഹസീന, മുഹ്്‌സിന, മുഹമ്മദ് നിഹാല്‍, മരുമക്കള്‍: മന്‍സൂര്‍ കാരാത്തോട്, മുഹമ്മദ് ഇര്‍ഷാദ് ചമ്രവട്ടം.

Sharing is caring!