ഹൃദയാഘാതംമൂലം മലപ്പുറം ആലിന്‍ചുവടിലെ 38കാരനായ അധ്യാപകന്‍ മരിച്ചു

മലപ്പുറം: ഹൃദയാഘാതംമൂലം മലപ്പുറം ആലിന്‍ചുവടിലെ 38കാരന്‍ മരിച്ചു. മൂന്നിയൂര്‍ ആലിന്‍ചുവട് കൂനല്‍ കണ്ടിയില്‍ പരേതനായ എരഞ്ഞിക്കല്‍ ഹൈദ്രുവിന്റെ മകന്‍ നൗഫല്‍ ആണ് മരിച്ചത്. താനൂര്‍ എം.ഇ.എസ് സ്‌കൂളിലെ ഐ.ടി അധ്യാപകനാണ്. ചെറുമുക്ക് സ്വദേശിനി ജസീലയാണ് ഭാര്യ. മക്കള്‍: സസ നസ്ഫിന്‍, നാസിന്‍. സഹോദരങ്ങള്‍: അബ്ദുല്‍ നാസര്‍, അഷ്‌റഫ്, ഖൈറുന്നീസ, പരേതയായ ഖദീജയാണ് മാതാവ്.

 

Sharing is caring!