കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ച കേസില്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച 34കാരന്‍ പിടിയില്‍

മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ച കേസില്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച 34കാരന്‍ പിടിയില്‍.
കൊടുവള്ളി നെല്ലാംകണ്ടി ആലപ്പുറായി ഷമീറലി (34- കാസു) യാണ് പിടിയിലായത്. നേരത്തെ അറസ്റ്റിലായ കേസിലെ മുഖ്യപ്രതി കൊടുവള്ളി സുഫിയാന്റ ബന്ധുവാണ് ഷമീറലിയെന്നു പോലീസ് പറഞ്ഞു. പോലീസിനെ വെട്ടിച്ച് ഇന്നലെ പുലര്‍ച്ചെ കരിപ്പൂര്‍ വിമാനത്താവളം വഴി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഷമീറലി പിടിയിലായത്. നേരത്തെ സ്വര്‍ണക്കടത്തിന് കസ്റ്റംസ് പിടിക്കപ്പെട്ട് കൊഫെപോസെയുമായി ബന്ധപ്പെട്ടു രണ്ടു മാസത്തോളം സൂഫിയാനൊടൊപ്പം ഇയാള്‍ ജയിലില്‍ കിടന്നു പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയതാണ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സൂഫിയാന്റെ നേതൃത്വത്തിലുള്ള വാട്‌സ് ആപ് ഗ്രൂപ്പില്‍ ഇയാളുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ട് വിദേശത്ത് ഒളിവില്‍ കഴിയുന്ന ‘പ്രതികളെ കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ജൂണ്‍ 21നാണ് കരിപ്പൂരില്‍ യാതതക്കാരനെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ച്ച ചെയ്യാനെത്തിയ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലും പിന്നീട് രാമനാട്ടുകരയിലുണ്ടായ വാഹാനാപകടത്തില്‍ അഞ്ചു പേര്‍ മരിക്കുകയും ചെയ്തത്. പ്രതിയെ കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങും.
RECENT NEWS

അടിസ്ഥാന വികസനവും അക്കാദമിക് ഉന്നമനവും ലക്ഷ്യമിട്ട് കാലിക്കറ്റ് സര്‍വകലാശാലാ ബജറ്റ്
തേഞ്ഞിപ്പലം: വൈവിധ്യവത്കരണവും ആധുനികവത്കരണവും ലക്ഷ്യമിട്ട് പുതിയ പദ്ധതികള്‍ നടപ്പാക്കുന്നതിനും നടപ്പു പദ്ധതികള്‍ വേഗത്തിലാക്കുന്നതിനും തുക നീക്കിവെച്ച് കാലിക്കറ്റ് സര്‍വകലാശാലാ ബജറ്റ്. 721.39 കോടി രൂപ വരവും 752.9 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന [...]