സി.പി.എം ആരോപണം വര്‍ഗീയ ദ്രുവീകരണം ലക്ഷ്യംവെച്ച്: നൗഷാദ് മണ്ണിശ്ശേരി
മലപ്പുറം: മുസ്ലിംലീഗിനെതിരായ സി.പി.എമ്മിന്റെ ആരോപണം വര്‍ഗീയ ദ്രുവീകരണം ലക്ഷ്യംവെച്ചാണെന്ന്
മുസ്ലിംലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി പറഞ്ഞു.
മുസ്ലിംലീഗ് ഒരു സാമുദായിക രാഷ്ട്രീയ പ്രസ്ഥാനമാണെന്നും ഇന്ത്യയിലെ മുസ്ലിംങ്ങളുടെ ഭരണാഘടനാപരമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും സംരക്ഷിക്കുന്നതിനുംവേണ്ടിയുള്ള വ്യവസ്ഥാപിതമായ പോരാട്ടമാണ് ലീഗ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിയുടെ ഇഖാമത്തുദ്ദീനിന്റേയും ഉകൂമത്തെ ഇലാഹിയുടേയും പ്രചാര വേളകളെ അതിജയിച്ചാണ് ബഹുജനങ്ങള്‍ക്കിടയില്‍ മുസ്ലിംലീഗ് സ്വാധീനമുണ്ടാക്കിയത്. ലീഗ് ഒരു ഘട്ടത്തിലും ഇസ്ലാമിക രാഷ്ട്രീയം കൈകാര്യം ചെയ്യുകയോ അതിനെ അനുകൂലിക്കുകയോചെയ്തിട്ടില്ല.
പുതിയ കാലം പുതിയ വിചാരം എന്ന പ്രേമേയത്തില്‍ മലപ്പുറം ജില്ല മുസ്ലിം യൂത്ത് ലീഗ് ക്യാമ്പയിനിന്റെ നാലാം ഘട്ടമായ യൂണിറ്റ് തല സംഗമങ്ങളുടെ കോഡൂര്‍ പഞ്ചായത്ത് തല ഉല്‍ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വാരിക്കോട് യൂണിറ്റ് യൂത്ത് ലീഗ് പ്രസിഡന്റ് പി പി സാബിറലി അധ്യക്ഷത വഹിച്ചു.അഡ്വ: പി വി മനാഫ് അരീക്കോട് പ്രേമേയ പ്രഭാഷണം നടത്തി. കെ എന്‍ എ ഹമീദ്,സി പി ഷാജി, എ പി ശരീഫ്,പി സി മുഹമ്മദ്കുട്ടി, ടി മുജീബ്, പി കെ ഷമീര്‍,സി മജീദ്,മന്‍സൂര്‍ പാലോളി, അസീസ് വാരിക്കോട് എന്നിവര്‍ പ്രസംഗിച്ചു
RECENT NEWS
അൻവറിനെതിരെ രൂക്ഷ വിമർശനവുമായി എം വി ഗോവിന്ദൻ; പുതിയ പാർട്ടിയെന്നത് പ്രഖ്യാപനം മാത്രമായി
തിരുവനന്തപുരം: അൻവർ ഉന്നയിച്ച വിഷയങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അൻവറിനെ നായകനാക്കി നാടകങ്ങൾ അരങ്ങേറിയെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആരോപണങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നു. പുതിയ പാർട്ടി എന്നത് പ്രഖ്യാപനം മാത്രമായി മാറി. [...]