മലപ്പുറത്തെ 27കാരന്‍ ഖത്തറില്‍ മരിച്ചു

മലപ്പുറത്തെ 27കാരന്‍ ഖത്തറില്‍ മരിച്ചു

മലപ്പുറം: പ്രവാസി മലയാളി യുവാവ് ഖത്തറില്‍ അന്തരിച്ചു. മലപ്പുറം പുളിക്കല്‍ അന്തിയൂര്‍കുന്ന് പുതിയറയ്ക്കന്‍ മൊയ്തീന്‍ കോയയുടെ മകന്‍ ദാനിഷ് ആണ് മരിച്ചത്. 27 വയസ് ആയിരുന്നു. ഒരു സ്വകാര്യ കമ്പനിയില്‍ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു ദാനിഷ്.
ഖത്തറിലെ ദോഹ മന്‍സൂറയിലാണ് ദാനിഷ് താമസിച്ചിരുന്നത്. ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ ആണ് ഇയാളുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും. സുലൈഖയാണ് മാതാവ്. സഹോദരങ്ങള്‍ – ഷാന പര്‍വീന്‍, ഷഹീന്‍.

 

Sharing is caring!