കോഴിക്കോട് ഹൈലൈറ്റ് മാളിലെ ഷോപ്പില്‍നിന്നും ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് ഈടാക്കിയത് 47 രൂപ.

മലപ്പുറം: കോഴിക്കോട് ഹൈലൈറ്റ് മാളിലെ ഷോപ്പില്‍നിന്നും ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് ഈടാക്കിയത് 47 രൂപ. ഉപഭോക്താവ് പരാതിയുമായി പോയതോടെ നഷ്ടപരിഹാരമായി 5000 രൂപ നല്കാന് കണ്‍സ്യൂമര്‍ കോര്‍ട്ടിന്റെ ഉത്തരവ്. കോഴിക്കോട് ഹൈലൈറ്റ് മാളില്‍ പ്രവര്‍ത്തിക്കുന്ന പിസ്സ ഹട്ട് എന്ന സ്ഥാപനത്തില്‍ ആണ് കഴിഞ്ഞ ഫെബ്രുവരിയില്‍ വാങ്ങിയ വെള്ളകുപ്പിക്ക് 47 രൂപയും ജി.എസ്.ടിയും ഈടാക്കിയതായി പരാതി ഉയര്‍ന്നത്. ഇത് അമിത വിലയാണെന്നും ഇത്രയും വിലയുള്ള വെള്ളം വേണ്ട എന്നും തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടപ്പോള്‍ ഇത് മൊത്തം കമ്പനി പോളിസി പ്രകാരമുള്ള തീരുമാനമാണെന്നും, വിറ്റ സാധനം തിരിച്ചെടുക്കാന്‍ കാണാന്‍ സാധിക്കില്ല എന്നാണ് ആണ് കടയുടമ പറഞ്ഞത്.
തുടര്‍ന്നാണ് പരാതിക്കാര്‍ കണ്‍സ്യൂമര്‍ കോര്‍ട്ടില്‍ പരാതി നല്‍കിയത്. ഇന്ന് നടന്ന അദാലത്തില്‍ കേസ് പരിഗണിച്ച് 5000 രൂപ നഷ്ടപരിഹാരം നല്കി കേസ് ഒത്തുതീര്‍പ്പാക്കുകയായിരുന്നു. മലപ്പുറം സ്വദേശികളായ ജസീം സയ്യാഫ്,ഹബീല്‍ അഹമ്മദ്,ഫാസില്‍,ഷഹീര്‍ അക്തര്‍ എന്നിവരാണ് കേസ് കൊടുത്തത്
RECENT NEWS

നിലമ്പൂരിൽ വികസനം കൊണ്ടുവരാൻ സാധിക്കുക എൻഡിഎക്ക് മാത്രം : അഡ്വ: മോഹൻ ജോർജ്
നിലമ്പൂർ : മണ്ഡലത്തിലെ വികസനം ഇല്ലായ്മ മൂലം പൊറുതി മുട്ടിയ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്നും, നിലമ്പൂരിൽ വികസനം കൊണ്ടുവരാൻ സാധിക്കുക എൻഡിഎ മാത്രമാണെന്നും എൻഡിഎ സ്ഥാനാർത്ഥി അഡ്വ: മോഹൻ ജോർജ്. ജനങ്ങളിലേക്ക് വികസനം എത്തിക്കുന്നതിന് ഞങ്ങൾ [...]