മാതാവിനൊപ്പം സ്‌കൂട്ടറില്‍ പോകുകയായിരുന്ന 10വയസുകാരിക്ക് ദാരുണ അന്ത്യം

മാതാവിനൊപ്പം സ്‌കൂട്ടറില്‍ പോകുകയായിരുന്ന 10വയസുകാരിക്ക് ദാരുണ അന്ത്യം

മലപ്പുറം: മാതാവിനൊപ്പം സ്‌കൂട്ടറില്‍ പരീക്ഷ കഴിഞ്ഞ് മടങ്ങുകയായരുന്ന 10 വയസുകാരിക്ക് ദാരുണ അന്ത്യം. പാവിട്ടപ്പുറത്ത് ബാങ്കിലേക്ക് പണം കൊണ്ട് പോകുന്ന വാഹനം സ്‌കൂട്ടറില്‍ ഇടിച്ച് മാതാവിനൊപ്പം പരീക്ഷ കഴിഞ്ഞ് മടങ്ങിയ 10 വയസുകാരിയായ ഗുരുവായൂര്‍ മമ്മിയൂര്‍ സ്വദേശി
മുസ്ലിംവീട്ടില്‍ റഹീമിന്റെ മകള്‍ ഹയ (10) മരണത്തിന് കീഴടങ്ങി.
കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ പാവിട്ടപ്പുറം സെന്ററില്‍ വെള്ളിയാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് അപകടം.പെരുമ്പിലാവ് അന്‍സാര്‍ സ്‌കൂളില്‍ നാലാം ക്ളാസ് വിദ്യര്‍ത്ഥിയാണ് ഹയ.സ്‌കൂളില്‍ പരീക്ഷ കഴിഞ്ഞ് സ്‌കൂട്ടറില്‍ പെരുമ്പടപ്പിലെ മാതാവിന്റെ വീട്ടിലേക്ക് മാതാവ് സുനീറക്ക് ഒപ്പം മടങ്ങുന്നതിനിടയില്‍ സുനീറ ഓടിച്ച സ്‌കൂട്ടറിന് പുറകില്‍ തൃശ്ശൂര്‍ ഭാഗത്ത് നിന്ന് വന്നിരുന്ന ബാങ്കിലേക്ക് പണം കൊണ്ട് പോകുന്ന വാഹനം ഇടിക്കുകയായിരുന്നു.റോഡിലേക്ക് തെറിച്ച് വീണ ഇരുവരെയും നാട്ടുകാര്‍ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹയ മരണത്തിന് കീഴടങ്ങുകയായിരുന്നു.സുനീറ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും.

 

Sharing is caring!