സോഷ്യല്‍മീഡിയയിലെ ചാറ്റിംഗ് വിലക്കിയ സഹോദരനെതിരെ വ്യാജ പീഡന പരാതി നല്‍കി മലപ്പുറം ചങ്ങരംകുളത്തെ പ്രായപൂര്‍ത്തിയാകാത്ത സഹോദരി

സോഷ്യല്‍മീഡിയയിലെ ചാറ്റിംഗ് വിലക്കിയ സഹോദരനെതിരെ വ്യാജ പീഡന പരാതി നല്‍കി മലപ്പുറം ചങ്ങരംകുളത്തെ പ്രായപൂര്‍ത്തിയാകാത്ത സഹോദരി

മലപ്പുറം: ആവശ്യമില്ലാത്ത സൗഹൃദ്‌വലയങ്ങളിലേക്കുപോകാതിരിക്കാന്‍ സോഷ്യല്‍മീഡിയയിലെ ചാറ്റിംഗ് വിലക്കിയ സഹോദരനെതിരെ വ്യാജ പീഡന പരാതി നല്‍കി മലപ്പുറം ചങ്ങരംകുളത്തെ പ്രായപൂര്‍ത്തിയാകാത്ത സഹോദരി. മലപ്പുറം ചങ്ങരംകുളം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടിയാണ് സഹോദരന്‍ തന്നെ സഹോദരന്‍ പലവട്ടം ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി പരാതി നല്‍കിയത്. ആദ്യം ചൈല്‍ഡ് ലൈനിനാണ് പരാതി നല്‍കിയത്. ഇതെ തുടര്‍ന്ന് ഇവര്‍ കേസ് പൊലീസിന് കൈമാറുകയായിരന്നു.
പോക്‌സോ കേസായതുകൊണ്ടുതന്നെ മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെയും തിരൂര്‍ ഡിവൈഎസ്പിയുടെയും നിര്‍ദേശ പ്രകാരം ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കല്‍ അന്വേഷണം ആരംഭിച്ചു. യുവാവിനെ കസ്റ്റഡിയില്‍ എടുത്ത് കേസ് എടുക്കുകയും മജിസ്‌ട്രേട്ടിന് മുന്നില്‍ ഹാജരാക്കുകയും ചെയ്തു.
എന്നാല്‍ പെണ്‍കുട്ടിയുടെ മൊഴിയില്‍ വൈരുധ്യം കണ്ടെത്തിയ സിഐ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സഹായം തേടി. വൈദ്യ പരിശോധനയും നടത്തി. പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്നു വ്യക്തമായതോടെ മനഃശാസ്ത്ര കൗണ്‍സലിങ് നടത്തി. അതോടെ പീഡനം നടന്നിട്ടില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും വ്യക്തമായത്. കസ്റ്റഡിയിലെടുത്ത സഹോദരന്‍ ഇക്കാര്യങ്ങള്‍ നേരത്തെ തന്നെ പോലീസിനോട് പറഞ്ഞിരുന്നെങ്കിലും മുഖവിലക്കെടുത്തിരുന്നില്ല. അറസ്റ്റിലാകുന്ന പ്രതികളെല്ലാം വാദിക്കുന്നപോലെ രക്ഷപ്പെടാനുള്ള നീക്കം മാത്രമാണെന്ന നിഗമനത്തിലായിരുന്നു ആദ്യം പോലീസും പിന്നീടാണ് യാഥാര്‍ഥ്യം പോലീസിനും ബോധ്യമായത്.

 

Sharing is caring!