മലപ്പുറം നെട്ടിക്കുളത്ത് അരക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ട ഭിന്നശേഷിക്കാരനെ ക്രൂരമായി മര്‍ദിച്ചു
മലപ്പുറം: അരക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ട ഭിന്നശേഷിക്കാരനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി. മലപ്പുറം പോത്തുകല്ല് സ്വദേശിയും 52 കാരനുമായ നെട്ടിക്കുളം കളരിക്കല്‍ കെ പി തോമസ് കുട്ടി എന്ന പൊന്നനാണ് പോലീസില്‍ നിന്നും മര്‍ദനമേറ്റത്. 12 വര്‍ഷം മുമ്പുണ്ടായ വീഴ്ച്ചയില്‍ നട്ടെല്ലിന് ക്ഷതമേറ്റ തോമസ് കുട്ടിക്കു ശാരീരികാസ്വാസ്ഥ്യവും മൂത്ര തടസവും അനുഭവപ്പെട്ടതോടെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 21 ന് രാത്രി 11 നാണ് സംഭവം.
മകന് ഉള്‍പ്പെട്ട കരോള്‍ സംഘത്തെ കാത്ത് താന്‍ വീടിനു സമീപം മുച്ചക്ര വാഹനത്തില്‍ ഇരിക്കുകയായിരുന്നുവെന്നും ഈ സമയത്ത് പോലീസ് ജീപ്പിലെത്തിയ തണ്ടര്‍ ബോള്‍ട്ടിന്റെ യൂണിഫോം ധരിച്ച രണ്ടു പേര് എന്താ ഇവിടെ ഇരിക്കുന്നത് എന്ന് ചോദിച്ചു മര്‍ദിക്കുകയായിരുന്നുവെന്നും തോമസ് കുട്ടി പറഞ്ഞു. മകനെ കാത്തിരിക്കുകയാണെന്ന് മറുപടി നല്കിയപ്പോള് ആദ്യം ടോര്‍ച്ച് കൊണ്ടു തലയ്ക്കടിക്കുകയായിരുന്നുവെന്നും തലയുടെ വശത്താണ് അടി കൊണ്ടതെന്നും തോമസ് കുട്ടി പറഞ്ഞു. തുടര്‍ന്ന് ടോര്‍ച്ച് നിലത്ത് വീണു കേടായതിനാല്‍ ജീപ്പില്‍ നിന്ന് ലാത്തിയെടുത്ത് വന്ന് വീണ്ടും മര്‍ദിച്ചു. വാഹനത്തില്‍ നിന്ന് നിലത്ത് വീണപ്പോള്‍ ചവിട്ടി മെതിച്ചതായുമാണ് പരാതി.
തോമസ് കുട്ടിയുടെ നിലവിളികേട്ട് ഓടിയെത്തിയ അയല്‍വാസി ഇടപെട്ടതോടെയാണ് പോലീസ് പിന്തിരിഞ്ഞതെന്നാണ് പരാതി. ശരീരത്തിന് പുറത്തു ലാത്തികൊണ്ടു അടിയേറ്റ പാടുകളുണ്ട്. ആശുപത്രിയിലെത്തി മൂത്രം പരിശോധിച്ചപ്പോള്‍ ഇതില്‍ രക്തത്തിന്റെ അംശം കണ്ടെത്തിയെന്നും തോമസ് കുട്ടി പറഞ്ഞു. എന്നാല്‍ തങ്ങള്‍ മര്‍ദിച്ചിട്ടില്ലെന്നും അസമയത്ത് റോഡരികില്‍ കണ്ടപ്പോള്‍ വിവരം അന്വേഷിക്കുക മാത്രമാണു ചെയ്തതെന്നുമാണ് പോത്തുകല്ല് പോലീസ് പറയുന്നത്. മദ്യലഹരിയിലായിരുന്ന ഇയാള്‍ അസഭ്യം പറയുകയും ടോര്‍ച്ച് പിടിച്ചു വാങ്ങി കേടുവരുത്തിയെന്നും പോലീസ് പറയുന്നു.
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]